പുതിയ ഡീസല്‍ എന്‍ജിനുമായി ഫോര്‍ച്യൂണര്‍ അടുത്തയാഴ്ച
ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ ഒരു പുതിയ പതിപ്പ് 2.5 ലിറ്റര്‍ എന്‍ജിനുമായി വിപണിയിലെത്തും. ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ ഈ എന്‍ജിന്‍ പതിപ്പ് എത്തിച്ചേരുമെന്നാണ് വിവരം.
മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചെത്തുന്ന പുതിയ 2.5 ലിറ്റര്‍ എന്‍ജിന്‍ 142 കുതിരശക്തിയുള്ളതാണ്. നിലവില്‍ ഫോര്‍ച്യൂണറില്‍ ഒരു 3 ലിറ്റര്‍ എന്‍ജിനാണ് ചേര്‍ത്തിട്ടുള്ളത്. ഇത് മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്. മാന്വല്‍ പതിപ്പ് ലിറ്ററിന് 11.9 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 12.55 കിലോമീറ്ററും മൈലേജ് നല്‍കുന്നു.

3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് ഒരു ഫോര്‍വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് പതിപ്പ് വിപണിയിലെത്തിക്കാന്‍ ടൊയോട്ടയ്ക്ക് പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. ഇത് ഫോര്‍ച്യൂണര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന വേരിയന്റായിരിക്കും. എന്‍ജിന്‍ കരുത്തില്‍ (168 കുതിരശക്തി) മാറ്റമൊന്നും വരില്ല.
ഏഴ് നിറങ്ങളില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലഭ്യമാണ് വിപണിയില്‍. ബങ്കളുരു എക്സ്ഷോറൂം നിരക്ക് പ്രകാരം 22.6 ലക്ഷത്തില്‍ വാഹനത്തിന്റെ വില തുടങ്ങുന്നു.
മൗണ്ടന്‍ ബൈക്കിങ്: ആവേശകരം; അപകടകരം!
മൗണ്ടന്‍ ബൈക്കിങ് ആവേശകരമാണ് കാണാന്‍. അങ്ങേയറ്റം ദുര്‍ഘടം പിടിച്ച വഴികളിലൂടെ സൈക്കുളുമായി നീങ്ങുന്ന സാഹസിക ബൈക്കര്‍മാരോട് ആരാധന തോന്നിപ്പോകും ആര്‍ക്കും. നമ്മള്‍ വീഡിയോകളില്‍ അധികവും കാണാറുള്ളത് ഇവരുടെ വിജയകരമായ ബൈക്കിങ് രംഗങ്ങളാണ്. പരാജയപ്പെടുന്നവ അധികം കാണാറില്ല. താഴെയുള്ള വീഡിയോ ബൈക്കര്‍മാരുടെ പരാജയങ്ങളാണ്.


Click it and Unblock the Notifications








