ഹോണ്ട അക്കോര്‍ഡ് ഇന്ത്യയില്‍ 2015ല്‍

By Santheep

ഹോണ്ട അക്കോര്‍ഡ് പ്രീമിയം സെഡാന്‍ നിലവില്‍ രാജ്യത്ത് വില്‍പനയിലില്ല. അക്കോര്‍ഡിന്റെ രണ്ട് തലമുറ മോഡലുകള്‍ ഇന്ത്യയില്‍ വന്നുപോയിട്ടുണ്ട്. വില്‍പനയില്‍ കുറവ് വന്നു തുടങ്ങിയപ്പോളാണ് അക്കോര്‍ഡിനെ പിന്‍വലിച്ചത്. ഇതൊരു പുതുക്കലിനു വേണ്ടിയുള്ള പിന്‍വാങ്ങലായിരുന്നു.

2013ല്‍ വിപണിവിട്ടുപോയ അക്കോര്‍ഡിന്റെ തിരിച്ചുവരവിനെക്കുറിച്ചാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പുതുക്കിയ അക്കോര്‍ഡ് സെഡാന്‍ ഇന്ത്യയില്‍ 2015ല്‍ എത്തിച്ചേരും. യുഎസ് അടക്കമുള്ള ലോകത്തെ മറ്റു വിപണികളില്‍ മികച്ച രീതിയില്‍ ഓടുന്ന അക്കോര്‍ഡിന്റെ ഇന്ത്യന്‍ ഭാവി സുരക്ഷിതമാണെന്നു തന്നെയാണ് ഹോണ്ട കരുതുന്നത്.

New Honda Accord expected late 2015

വാഹനങ്ങള്‍ക്ക് കഴിയുന്നത്ര വലിപ്പം കൂട്ടുവാനാണ് കാര്‍നിര്‍മാതാക്കള്‍ പൊതുവില്‍ ശ്രദ്ധിക്കുന്നത്. പലപ്പോഴും വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കുന്ന വിധത്തിലേക്ക് ഈ ട്രെന്‍ഡിനെ പിന്‍പറ്റല്‍ നീങ്ങാറുണ്ട്. എന്നാല്‍ ഹ്യൂണ്ടായ് ഇത്തരം പരിപാടികള്‍ക്കൊന്നും ഒരുക്കമല്ലെന്നാണ് കേള്‍ക്കുന്നത്. പുതിയ അക്കോര്‍ഡ് മുന്‍പതിപ്പിനെക്കാള്‍ ഒരല്‍പം വലിപ്പക്കുറവുള്ളതായിരിക്കും. വീല്‍ബേസിന്റെ വലിപ്പവും കുറയും.

വലിപ്പത്തിന്റെ കാര്യത്തിലുള്ള ഈ വിട്ടുവീഴ്ച ഹോണ്ടയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. വാഹനത്തിന്റെ പ്രകടനശേഷി വര്‍ധിച്ചിട്ടുണ്ട് ഈ വിട്ടുവീഴ്ചകള്‍ കാരണം.

ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി, കാറിന്റെ ഇന്റീരിയര്‍ സ്‌പേസ് ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല എന്നതാണ്. കാറിനകത്ത് സ്ഥലം സൃഷ്ടിക്കുന്ന കാര്യത്തില്‍ ഹോണ്ടയെക്കഴിഞ്ഞേ വരൂ മറ്റാരും.

ഇന്നത്തെ വീഡിയോ
അടിക്കാരന്‍ മൈക്കിന്റെ ട്രക്ക് പൈക്‌സ് പീക്ക് കീഴടക്കി

പൈക്‌സ് പീക്കില്‍ സാധാരണമായി മോട്ടോര്‍സൈക്കിളുകളും ഫോര്‍വീലറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാമാണ് പ്രകടനം നടത്താറുള്ളത്. അപൂര്‍വമായി മാത്രം ട്രക്കുകളും അങ്ങോട്ടെത്തുന്നു. സ്റ്റണ്ട് സ്‌പെഷ്യലിസ്റ്റും ഹോളിവുഡ് അടിക്കാരനുമായ മൈക്ക് റിയാന്‍ തന്റെ ട്രക്കുമായി പൈക്‌സ് പീക്കിലെത്തി അസാധ്യ പ്രകടനം കാഴ്ച വെച്ചു. 8.3 ലിറ്റര്‍ ശേഷിയുള്ള ഒരു സൂപ്പര്‍ചാര്‍ജ്ഡ് മെഷീനുമായാണ് മൈക്ക് പൈക്‌സ് പീക്ക് കീഴടക്കിയത്.

<iframe width="600" height="450" src="//www.youtube.com/embed/pwE54Yvqahg?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Tuesday, July 1, 2014, 15:42 [IST]
English summary
The next generation Honda Accord will have a smaller footprint and should be here by late 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X