പുതിയ ഇന്നോവ എംപിവി 2016ല്‍ ലോഞ്ച് ചെയ്യും
ടൊയോട്ട ഇന്നോവയുടെ പുതിയ മോഡല്‍ ലോകവിപണിയിലേക്ക് 2016ല്‍ എത്തിച്ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. 2005 മുതല്‍ ഇന്ത്യന്‍ വിപണിയിലുണ്ട് ഇന്നോവ. താന്‍ നില്‍ക്കുന്ന സെഗ്മെന്‍രിനെ അന്നുതൊട്ട് അടക്കിഭരിക്കുകയാണ് ഈ എംപിവി.
വരുംതലമുറ ഇന്നോവ മോഡലിന്റെ റോഡ് ടെസ്റ്റുകള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ നിരവധി സ്ഥലങ്ങളില്‍ ഈ വാഹനം ടെസ്റ്റു ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2016 മോഡല്‍ ഇന്നോവ വന്‍തോതിലുള്ള പരിഷ്‌കാരങ്ങള്‍ക്കു വിധേയമായിട്ടാണ് എത്തുക. വാഹനത്തിന്റെ നിലവിലുള്ള പ്ലാറ്റ്‌ഫോമായിരിക്കില്ല പുതിയ ഇന്നോവയിലുപയോഗിക്കുക എന്നും അറിയുന്നു.

അതെസമയം ഇന്നോവയുടെ ഡിസൈന്‍ ശൈലിയില്‍ വിപ്ലവകരമായ മാറ്റമൊന്നും ഉണ്ടാകാനിടയില്ല. ഗ്രില്ലിന്റെയും ഹെഡ്‌ലാമ്പിന്റെയുമെല്ലാം ഡിസൈനില്‍ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരികയേയുള്ളൂ.
വാഹനത്തിന്റെ അലോയ് വീല്‍ ഡിസൈന്‍ പുതിയതാണെന്ന് ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയ മോഡലുകളുടെ ചിത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നുണ്ട്. പുതിയ മോഡലിന്റെ എന്‍ജിന്‍ കുറെക്കൂടി ഇന്ധനക്ഷമതയുള്ളതായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. വാഹനത്തിനുള്ളിലെ സ്‌പേസ് വര്‍ധിപ്പിക്കാനുള്ള നടപടികളും എടുത്തേക്കും.


Click it and Unblock the Notifications








