2014 മഹീന്ദ്ര സ്‌കോര്‍പിയോ ടീസര്‍ വീഡിയോ
മഹീന്ദ്ര സ്‌കോര്‍പിയോയുടെ പരിഷ്‌കരിച്ച പതിപ്പ് സെപ്തംബര്‍ 25ന് വിപണിയിലെത്താനൊരുങ്ങുകയാണ്. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവി മോഡലിന്റെ പുതുക്കലിനെ വന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
സ്‌കോര്‍പിയോയുടെ ലോഞ്ചിനു മുന്നോടിയായി ഒരു ടീസര്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. വാഹനത്തിന്റെ എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റാണ് ടീസ് ചെയ്തിരിക്കുന്നത്.
ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പാണ് പുതിയ സ്‌കോര്‍പിയോയിലുള്ളതെന്ന് വാഹനത്തിന്റെ ടെസ്റ്റിങ് സമയത്തു തന്നെ നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇതില്‍ പ്രൊജക്ടര്‍ ബീമുകള്‍ ചേര്‍ത്തിരിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനുണ്ടായിരിക്കുക.
ഇന്റീരിയറില്‍ ഡാഷ്‌ബോര്‍ഡ് പൂര്‍ണമായും പുതുക്കിയിരിക്കുന്നു. പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് 2014 സ്‌കോര്‍പിയോയിലുള്ളത്. ആറ് വേരിയന്റുകളില്‍ വാഹനം വിപണിയില്‍ ലഭിക്കും. 8.5 ലക്ഷത്തില്‍ വില തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13 ലക്ഷത്തിന്റെ പരിസരത്തിലായിരിക്കും ഉയര്‍ന്ന പതിപ്പിന്റെ വില.


Click it and Unblock the Notifications








