മഹീന്ദ്ര സ്‌കോര്‍പിയോ ലോഞ്ചിന് ഇനി 2 ദിവസം കൂടി
മഹീന്ദ്ര സ്‌കോര്‍പിയോയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തുക ഈ മാസം 25നാണ്. ലോഞ്ചിന് രണ്ടുദിവസം ബാക്കി നില്‍ക്കെ വാഹനത്തിന്റെ സന്നാഹങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തു വന്നുതുടങ്ങി.
രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ പുതിയ സ്‌കോര്‍പിയോയ്ക്കുണ്ടായിരിക്കും. 2.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എന്‍ജിനും 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിനും. ബേസ് വേരിയന്റായ എസ്2-വില്‍ 2.5 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിക്കും. എസ്4, എസ്6, എസ്8, എസ്10 എന്നീ വേരിയന്റുകളില്‍ 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിനാണ് ചേര്‍ക്കുക.

എസ്2 വേരിയന്റ് സന്നാഹപരമായ സമ്പന്നമായിരിക്കില്ല. എയര്‍ കണ്ടീഷനിങ്, പവര്‍ സ്റ്റീയറിങ്, പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിങ്, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയായിരിക്കും വാഹനത്തിലുണ്ടായിരിക്കുക.
തൊട്ടു മുകളിലുള്ള എസ്4 വേരിയന്റ് അഡ്ജസ്റ്റബ്ള്‍ സ്റ്റീയറിങ് വീലുമായി വിപണിയിലെത്തും. ഇതില്‍ 17 ഇഞ്ച് സ്റ്റീല്‍ വീലുകളാണ് ഘടിപ്പിക്കുക. എസ്6 വേരിയന്റില്‍ 2 ഡിന്‍ മ്യൂസിക് സിസ്റ്റം, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, സ്ലൈഡിങ് സീറ്റുകള്‍ തുടങ്ങിയ സന്നാഹങ്ങളുണ്ടായിരിക്കും.


Click it and Unblock the Notifications








