സെമി ഓട്ടോമാറ്റിക് ആള്‍ട്ടോയുടെ വിശദാംശങ്ങള്‍ പുറത്ത്
ആള്‍ട്ടോ കെ10 മോഡലിനെ പുതുക്കി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. ഈയിടെ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ ഈ മോഡലിനെ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിരുന്നു. സുസൂക്കിയുടെ പുതിയ ഡിസൈന്‍ തീമിലേക്ക് വാഹനത്തെ മാറ്റിയതാണ് ഇത്തവണത്തെ മുഖം മിനുക്കലില്‍ നമുക്ക് കാണാനാവുക. സെലെരിയോ ഹാച്ച്ബാക്കിലും വരാനിരിക്കുന്ന സിയാസ് മോഡലിലും കാണുന്ന ശില്‍പമാതൃക തന്നെയാണ് പുതുക്കിയ കെ10 മോഡലും പിന്തുടരുന്നതെന്ന് കരുതാം.
ചില പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണിപ്പോള്‍. പുതുക്കിയ മാരുതി സുസൂക്കി കെ10 ഹാച്ച്ബാക്കിന്റെ നിറങ്ങളും വേരിയന്റുകളും സംബന്ധിച്ച വിവരങ്ങള്‍ ലീക്കായിരിക്കുന്നു. അഞ്ച് വേരിയന്റുകളിലാണ് കെ10 ലഭ്യമാവുക. ആറ് എക്സ്റ്റീരിയര്‍ നിറങ്ങളില്‍ ഈ ഹാച്ച്ബാക്ക് ലഭ്യമാകും.
എല്‍എക്‌സ്, എല്‍എക്‌സ്‌ഐ, എല്‍എക്‌സ്‌ഐ പ്ലസ്, വിഎക്‌സ്‌ഐ എന്നിങ്ങെയാണ് വേരിയന്റുകള്‍. വൈറ്റ്, സില്‍വര്‍, ഗ്രേ, റെഡ്, ബ്ലൂ, ബ്രൗണ്‍ എന്നീ നിറങ്ങളിലാണ് കെ10 ഹാച്ച്ബാക്ക് ലഭിക്കുക.
പിന്നിലേക്കു ചാഞ്ഞു നില്‍ക്കുന്ന ഹെഡ്‌ലാമ്പുകള്‍, ക്രോമിയം സാന്നിധ്യമുള്ള ഗ്രില്‍, പുതിയ ബംപര്‍ എന്നിവയാണ് മുന്‍വശത്തെ ഡിസൈനില്‍ കാണാന്‍ കഴിയുക. നിലവില്‍ മാരുതി 800 മോഡലിന്റെ ഡിസൈനില്‍ പൊതുവില്‍ ആരോപിക്കപ്പെടുന്ന പോരായ്മകളെല്ലാം നികത്തിയാണ് കെ10 മോഡല്‍ നിര്‍മിക്കുക.
സെലെരിയോയ്ക്കു ശേഷം സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കുന്ന മാരുതിയുടെ മോഡലാണ് പുതിയ കെ10 എന്നുമറിയുക. രാജ്യത്ത് ലഭ്യമായ ഏറ്റവും ചെലവുകുറഞ്ഞ ഓട്ടോമാറ്റിക് കാറായി മാറും കെ10.
1 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ അതിന്റെ സേവനം തുടരും മാരുതി കെ10 മോഡലില്‍. 67.04 കുതിരശക്തിയും 90 എന്‍എം ചക്രവീര്യവും പകരും ഈ എന്‍ജിന്‍. നിലവിലുള്ള 5 സീരീസ് മാന്വല്‍ ഗിയര്‍ബോക്‌സും എന്‍ജിനോടൊപ്പം ചേര്‍ക്കും.
ഹ്യൂണ്ടായ് ഇയോണിന്റെ 1 ലിറ്റര്‍ പതിപ്പ്, ഡാറ്റ്‌സന്‍ ഗോ എന്നീ മോഡലുകള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ കെ10 മോഡലിനു സാധിക്കും. സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തന്നെയാണ് പുതിയ കെ10-ന്റെ തുരുപ്പുചീട്ട്. 3 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയില്‍ വാഹനത്തിന് തുടക്കവില കാണും.
മഹീന്ദ്ര സ്‌കോര്‍പിയോ ടിവി കമേഴ്‌സ്യല്‍ പുറത്ത്
മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു. ഗൗരവപ്പെട്ട ഡിസൈന്‍ മാറ്റങ്ങളും സാങ്കേതിക മാറ്റങ്ങളുമായി വിപണിയിലെത്തിയ സ്‌കോര്‍പിയോ ഇനി ഉപഭോക്താക്കളുടെ വിലയിരുത്തലിനായി നീങ്ങുകയാണ്. താഴെയുള്ള വീഡിയോ സ്‌കോര്‍പിയോയുടെ പുതിയ ടെലിവിഷന്‍ കമേഴ്‌സ്യലാണ്.


Click it and Unblock the Notifications