ആള്‍ട്ടോ 800നും കെ10നും ഇടയില്‍ പുതിയ ആള്‍ട്ടോ
മാരുതി സുസൂക്കി ആള്‍ട്ടോ കെ10 ഹാച്ച്ബാക്കിനും ആള്‍ട്ടോ 800നും ഇടയിലായി ഒരു പുതിയ മോഡല്‍ വിപണിയിലെത്തിക്കാന്‍ നീക്കം.
കെ10 ഹാച്ച്ബാക്കില്‍ ഘടിപ്പിച്ചിട്ടുള്ള അതേ കെ സീരീസ് എന്‍ജിന്‍ ചേര്‍ത്തായിരിക്കും പുതിയ മോഡല്‍ വിപണിയിലെത്തുക എന്നാണ് ലഭ്യമായ ഊഹാത്മക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വാഹനത്തില്‍ കെ10 ഹാച്ച്ബാക്കിനെക്കാള്‍ കുറഞ്ഞ സന്നാഹങ്ങള്‍ മാത്രമാണുണ്ടാവുക. സംവിധാനങ്ങളുടെ കാര്യത്തില്‍ ആള്‍ട്ടോ 800നെക്കാള്‍ മുകളിലായിരിക്കും പുതിയ മോഡല്‍.

കെ10 ഹാച്ച്ബാക്കിനെക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും പുതിയ വാഹനം ലഭിക്കുക. 800 ആള്‍ട്ടോയ്ക്കും കെ10നും ഇടയിലായിരിക്കും എന്നതല്ലാതെ കുടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.
എന്‍ജിന്‍ ശേഷിയില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാകാനിടയില്ല എന്നാണ് കേള്‍ക്കുന്നത്. 6200 ആര്‍പിഎമ്മില്‍ 68 കുതിരശക്തി പകരുന്ന കെ10 എന്‍ജിന്‍ വലിയ മാറ്റങ്ങളില്ലാതെ വാഹനത്തില്‍ ചേര്‍ക്കും. 3500 ആര്‍പിഎമ്മില്‍ 90 എന്‍എം ചകരവീര്യം ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍. 5 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിനോടു ചേര്‍ത്തിരിക്കുന്നത്.
മാരുതി സുസൂക്കി സെലെരിയോയില്‍ ചേര്‍ത്തിട്ടുള്ള ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഈ വാഹനത്തില്‍ ഘടിപ്പിക്കുമോ എന്നത് അറിവായിട്ടില്ല.


Click it and Unblock the Notifications








