പുതിയ സുസൂക്കി വിറ്റാര പ്രമോഷണല്‍ വീഡിയോ
കഴിഞ്ഞ പാരിസ് മോട്ടോര്‍ഷോയില്‍ വെച്ചാണ് സുസൂക്കി വിറ്റാരയുടെ പുതുക്കിയ രൂപം അവതരിപ്പിക്കപ്പെട്ടത്. അന്തര്‍ദ്ദേശീയ വിപണിയില്‍ ഹോണ്ട സിആര്‍വി, നിസ്സാന്‍ ക്വാഷ്‌ക്വായ് തുടങ്ങിയ വാഹനങ്ങളുമായി ഏല്‍ക്കുന്ന വിറ്റാരയെ ഇന്ത്യന്‍ ആരാധകരും ഏറെ താല്‍പര്യത്തോടെയാണ് നോക്കിക്കാണുന്നത്.
യൂറോപ്യന്‍ വിപണിയില്‍ അടുത്ത വര്‍ഷം മുതല്‍ വില്‍പനയ്‌ക്കെത്തും വിറ്റാരയുടെ പുതിയ പതിപ്പ്. 1.6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വിറ്റാരയിലുള്ളത്. ഈ എന്‍ജിന്‍ 120 കുതിരശക്തിയും 156 എന്‍എം ചക്രവീര്യവും പകരുവാന്‍ ശേഷിയുള്ളതാണ്.
1.6 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്റെ കരുത്ത് 120 കുതിരശക്തിയും 320 എന്‍എം ചക്രവീര്യവുമാണ്.
5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തും ഈ വാഹനം വിപണിയിലെത്തും. താഴെ വാഹനത്തിന്റെ ആദ്യത്തെ പ്രമോഷണല്‍ വീഡിയോ കാണാം.


Click it and Unblock the Notifications








