പുതിയ മഹീന്ദ്ര പ്ലാറ്റ്‌ഫോം യുഎസ്സില്‍ തയ്യാറാവുന്നു
ആഗോള വിപണിയിലേക്ക് ആക്രമിച്ചു കയറുകയാണ് വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ കമ്പനികള്‍. ആഗോളീകരണം കൊണ്ടുവന്ന സാധ്യതകളെ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിക്കുന്നത് ഇന്ത്യയിലെയും ചൈനയിലെയുമെല്ലാം കമ്പനികളാണ്. ഉല്‍പന്നങ്ങള്‍ക്ക് ബ്രാന്‍ഡ് മൂല്യം താരതമ്യേന കുറവാണെങ്കിലും അതിനെയെല്ലാം മരികടക്കാന്‍ പോന്ന ആവേശം വളരുന്ന വിപണികളിലെ കമ്പനികള്‍ക്ക് കൈമുതലാണ്.
ഇന്ത്യയില്‍ നിന്ന് ടാറ്റ മോട്ടോഴ്‌സാണ് ഏറ്റവും ആക്രാമകമായി ആഗോളവിപണിയെ ലക്ഷ്യം വെച്ച് നീങ്ങുന്നത്. യൂറോപ്പില്‍ ടാറ്റ കളിക്കാന്‍ തുടങ്ങിയിട്ട് പത്തുപതിനഞ്ചു കൊല്ലം പിന്നിട്ടിരിക്കുന്നു. ഇന്‍ഡിക റെയ്ഞ്ച് വാഹനങ്ങളെ വിപണിയിലെത്തിച്ച് തുടങ്ങിയ കളി ഇപ്പോലെത്തിനില്‍ക്കുന്നത് ലാന്‍ഡ് റോവറിനെ വിലയ്‌ക്കെടുത്തതിലാണ്.

അതെസമയം, മഹീന്ദ്രയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ടാറ്റയെപ്പോലെ മൂലധനമിറക്കിക്കളിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിക്കുന്നുണ്ടാവില്ല. എന്നാല്‍, ബുദ്ധി ഇറക്കിക്കളിക്കുന്നതില്‍ യാതൊരു ആര്‍ഭാടക്കുറവും മഹീന്ദ്ര കാണിക്കുന്നില്ല.
മഹീന്ദ്രയ്ക്കു വേണ്ടി ഒരു അത്യാധുനിക പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതിനായി അമേരിക്കയിലെ ഒരുപറ്റം എന്‍ജിനീയര്‍മാര്‍ കഠിനാധ്വാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിഷിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററാണ് പ്ലാറ്റ്‌ഫോം നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്.
നേരത്തെ മഹീന്ദ്രയുടെ ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിച്ചതും ഇതേ കൂട്ടരാണ്. നാല്‍പതോളം എന്‍ജിനീയര്‍മാര്‍ ഈ സ്ഥാപനത്തിലുണ്ട്.
ഇപ്പോള്‍ മഹീന്ദ്രയ്ക്കുവേണ്ടി നിര്‍മിച്ചു കൊണ്ടിരിക്കുന്ന പ്ലാറ്റ്‌ഫോമിനെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.


Click it and Unblock the Notifications








