പുതിയ ഫോക്‌സ്‌വാഗണ്‍ ജെറ്റ 2015 ആദ്യമാസം
ജെറ്റയെ ഒന്നു പുതുക്കുന്നതിനുള്ള നടപടികള്‍ ഫോക്‌സ്‌വാഗണ്‍ എന്‍ജിനീയര്‍മാര്‍ നേരത്തെ തന്നെ തുടങ്ങിയതായി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇന്ത്യന്‍ വിപണിക്കുവേണ്ടിയുള്ള ഈ പുതുക്കല്‍ ഏതാണ്ട് പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു.
ഇക്കഴിഞ്ഞ ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയില്‍ യുഎസ് വിപണിക്കുവേണ്ടി പുതുക്കിയ ജെറ്റ പ്രദര്‍ശിപ്പിച്ചിരുന്നു.

ഹെഡ്‌ലൈറ്റ്, ഗ്രില്‍ എന്നീ ഇടങ്ങളില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. പസ്സാറ്റ് സെഡാനില്‍ കാണുന്നതിനു സമാനമാണ് മാറ്റങ്ങള്‍.
ഫ്രണ്ട് ബംപറിന്റെ ഡിസൈന്‍ ശൈലിയിലും മാറ്റം വരും. വാഹനത്തിന്റെ എയ്‌റോഡൈനമിക് സ്വഭാവം വര്‍ധിപ്പിക്കുന്ന മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.
ഹെഡ്‌ലൈറ്റിന്റെ പരിസരങ്ങളില്‍ ക്രോമിയത്തിന്റെ സാന്നിധ്യം കാണാന്‍ കഴിയും പുതിയ ജെറ്റയില്‍. എല്‍ഇഡി ലൈറ്റുകളും ഹെഡ്‌ലാമ്പില്‍ ഇടം കണ്ടെത്തിയേക്കും.
പുതിയ ജെറ്റയുടെ ടെയ്ല്‍ ലാമ്പുകള്‍ കുറെക്കൂടി സ്ലിമ്മായിരിക്കുമെന്നറിയുന്നു. പിന്‍ ബംപറും പുതുക്കലിന് വിധേയമാകും.
ഇന്റീരിയറിലും കാര്യമായ മാറങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇന്‍സ്ട്രുമെന്റ് പാനല്‍ പുതിയതായിരിക്കും. സ്റ്റീയറിംഗ് ഡിസൈന്‍ മാറാനിടയുണ്ട് എന്നറിയുന്നു.


Click it and Unblock the Notifications








