ഐ20 ഡബ്ല്യുആര്‍സി മോഡല്‍ ടെസ്റ്റ് ചെയ്യുന്നു
ഹ്യൂണ്ടായ് ഐ20 ഡബ്ല്യുആര്‍സി മോഡലിന്റെ വരുംതലമുറ പതിപ്പ് ടെസ്റ്റ് ചെയ്തുതുടങ്ങി. ഫ്രഞ്ച് റേസിങ് ഡ്രൈവറായ ബ്രയാന്‍ ബോഫറാണ് ടെസ്റ്റിങ് നടത്തുന്നത്. ജര്‍മനിയില്‍ നടക്കുന്ന ടെസ്റ്റില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഈ കാറില്‍ മാറ്റങ്ങള്‍ വരുത്തും.
നിലവിലെ ഡബ്ല്യുആര്‍സി ഐ20യുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും പുതിയൊരു കാറാണ് മൂന്നാം തലമുറ ഡബ്ല്യുആര്‍സി ഐ20യെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാസം ഈ കാറിന്റെ പ്രോട്ടോടൈപ്പ് മോഡല്‍ ഹ്യൂണ്ടായ് അവതരിപ്പിച്ചിരുന്നു. ട്രാക്ക് പതിപ്പിനു വേണ്ടിയുള്ള ടെസ്റ്റുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
പുതിയ ഡബ്ല്യുആര്‍സി ഐ20 പുതുതായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമിലാണ് വിപണിയിലെത്തുക. കാറിന്റെ നീളം കൂട്ടിയിട്ടുണ്ട്. പുതിയ എന്‍ജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. ട്രാന്‍സ്മിഷന്‍ തുടങ്ങി മറ്റ് നിരവധി ഘടകഭാഗങ്ങളിലും മാറ്റം വന്നിട്ടുണ്ട്.
അടുത്ത ഒരു വര്‍ഷം കൂടി പുതിയ ഡബ്ല്യുആര്‍സി ഐ20 മോഡലിന്റെ ടെസ്റ്റിങ് നടക്കും.


Click it and Unblock the Notifications








