എന്‍ജികെയുടെ പുതിയ സ്പാര്‍ക്ക് പ്ലഗ് ഇന്ത്യയില്‍
സ്പാര്‍ക്ക് പ്ലഗ് നിര്‍മാണരംഗത്തെ ലോകോത്തരനാമങ്ങളിലൊന്നാണ് എന്‍ജികെ സ്പാര്‍ക് പ്ലഗ്‌സ്. ഫോര്‍മുല വണ്‍ റേസ് കാറുകളിലും ഇന്‍ഡികാര്‍ റേസ് കാറുകളിലുമെല്ലാം എന്‍ജികെയുടെ വിശ്വസ്തത പുലര്‍ത്തുന്ന സ്പാര്‍ക് പ്ലഗ്ഗുകള്‍ ധാരാളമായി ഘടിപ്പിക്കപ്പെടുന്നുണ്ട്.
പുതിയ വാര്‍ത്ത എന്‍ജികെ ഒരു പുതിയ സ്പാര്‍ക് പ്ലഗ്ഗ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനെക്കുറിച്ചാണ്. എംആര്‍7-9എന്‍ എന്ന ഈ പുതിയ ഉല്‍പന്നം ഒരു പ്രത്യേക സങ്കരലോഹം (അലോയ്) കൊണ്ട് നിര്‍മിച്ചതാണ്.
ഈ അലോയ് വാഹനത്തിന്റെ പ്രകടനക്ഷമതയും ഇന്ധനക്ഷമതയും വര്‍ധിപ്പിക്കാന്‍ വളരെയേറെ ഉതകുന്നു.

ഹോണ്ട ആക്ടിവ അടക്കമുള്ള വാഹനങ്ങളില്‍ ഈ സ്പാര്‍ക് പ്ലഗ് നിലവിലുപയോഗിക്കുന്നുണ്ട്. മികച്ച പിക്കപ്പും ആക്‌സിലറേഷനും നല്‍കാന്‍ ഉതകുന്ന വിധത്തില്‍ ഉയര്‍ന്ന ഇഗ്നീഷ്യന്‍ നല്‍കുവാന്‍ എംആര്‍7-9എന്‍ സ്പാര്‍ക് പ്ലഗ്ഗിന് സാധിക്കും.
മാരുതി സുസൂക്കി, എച്ച്‌സിഐഎല്‍, എച്ചഎംഎസ്‌ഐ, ടാറ്റ മോട്ടോഴ്‌സ്, ഫിയറ്റ് ഇന്ത്യ, ഫോക്‌സ്‌വാഗണ്‍, യമഹ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് എന്‍ജികെ സ്പാര്‍ക്ക് പ്ലഗ്ഗുകള്‍ വിതരണം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








