'സുരക്ഷിതമല്ലാത്ത ഗോ ഹാച്ച്ബാക്കിനെ നിസ്സാന്‍ പിന്‍വലിക്കണം!'

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (എന്‍സിഎപി) ആവശ്യപ്പെട്ടു. നിസ്സാന്‍ സിഇഒ കാര്‍ലസ് ഗൂസന് കത്തയച്ചാണ് ഗ്ലോബല്‍ എന്‍സിഎപി ചെയര്‍മാന്‍ മാക്‌സ് മോസ്‌ലി ഈ ആവശ്യം ഉന്നയിച്ചത്.‌

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് റിവ്യൂ വായിക്കാം

ഈയാഴ്ചയില്‍ തന്നെ നടന്ന ഒരു ക്രാഷ് ടെസ്റ്റില്‍ ഗോ ഹാച്ച്ബാക്ക് അതിദയനീയമായി പരാജയപ്പെട്ടിരുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കും ഗ്ലോബല്‍ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടുകയുണ്ടായി. ഇതിന്റെ വെളിച്ചത്തിലാണ് മാക്‌സ് മോസ്‌ലി നിസ്സാന് കത്തയച്ചിരിക്കുന്നത്.

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് ആക്‌സസറി പാക്കേജുകള്‍ ഇവിടെ വായിക്കാം

'സുരക്ഷിതത്വമില്ലാത്ത ഗോ ഹാച്ച്ബാക്കിനെ നിസ്സാന്‍ പിന്‍വലിക്കണം!'

ചിത്രങ്ങളിലൂടെ നീങ്ങുക

ഗ്ലോബല്‍ എന്‍സിഎപിയുടെ കണ്ടെത്തല്‍

ഗ്ലോബല്‍ എന്‍സിഎപിയുടെ കണ്ടെത്തല്‍

യാതൊരു വിധത്തിലുമുള്ള ഘടനാപരമായ കരുത്തും ഗോ ഹാച്ച്ബാക്കിനില്ലെന്നാണ് ഗ്ലോബല്‍ എന്‍സിഎപിയുടെ കണ്ടെത്തല്‍. അപകടങ്ങളില്‍ യാത്രക്കാര്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. എയര്‍ബാഗ് ചേര്‍ത്താലും രക്ഷയില്ല എന്നതാണ് പ്രശ്‌നം. ആഘാതത്തെ ചെറുത്തുനില്‍ക്കാന്‍ കാറിന് സാധിക്കുന്നില്ല.

ചൂഷണം

ചൂഷണം

ഇത്തരമൊരു കാര്‍ യുഎസ്, യുകെ പോലുള്ള വിപണികളില്‍ വില്‍ക്കാന്‍ അനുവദിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കാത്ത, ദുര്‍ബലമായ ഇന്ത്യന്‍ നിയമങ്ങളെ ചൂഷണം ചെയ്തുകൊണ്ടാണ് കാര്‍നിര്‍മാതാക്കള്‍ ഇത്തരം കാറുകള്‍ വിപണിയിലെത്തിക്കുന്നത്.

തിരിച്ചുവിളിക്കുക, ഇല്ലെങ്കില്‍ പുതുക്കിപ്പണിയുക!

തിരിച്ചുവിളിക്കുക, ഇല്ലെങ്കില്‍ പുതുക്കിപ്പണിയുക!

നിസ്സാന്‍ പോലൊരു ബ്രാന്‍ഡ് ഇത്തരം കാറുകള്‍ വിപണിയിലെത്തിക്കുന്നത് നിരാശാജനകമാണെന്ന് മാക്‌സ് തന്റെ കത്തില്‍ പറയുന്നു. താരതമ്യേന ഉത്തരവാദിത്തം കുറഞ്ഞ ചെറുകിട ബ്രാന്‍ഡുകളെപ്പോലെയല്ല നിസ്സാന്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോ ഹാച്ച്ബാക്കിനെ തിരിച്ചുവിളിക്കുകയോ അടിയന്തിരമായി പുതുക്കിപ്പണിയുകയോ ചെയ്യണമെന്ന് മാക്‌സ് ആവശ്യപ്പെട്ടു.

യൂറോപ്യന്‍ കാര്‍ മാനുഫാക്ചുറേഴ്‌സ് അസോസിയേഷന്‍

യൂറോപ്യന്‍ കാര്‍ മാനുഫാക്ചുറേഴ്‌സ് അസോസിയേഷന്‍

നിസ്സാന്‍ സിഇഒ ആയ കാര്‍ലസ് ഗൂസന്‍ തന്നെയാണ് യൂറോപ്യന്‍ കാര്‍ മാനുഫാക്ചുറേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്റെ ചുമതലയിലുള്ളതും എന്നതാണ് ഗ്ലോബല്‍ എന്‍സിഎപിയെ ഇത്രകണ്ട് ചൊടിപ്പിക്കാന്‍ കാരണം. കാറുകളിലെ സുരക്ഷാമാനദണ്ഡങ്ങളുടെ കാര്യത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കേണ്ട നിസ്സാന്‍ അടക്കമുള്ള നിലവാരമുള്ള ബ്രാന്‍ഡുകള്‍ ഗോ ഹാച്ച്ബാക്ക് പോലുള്ള കാറുകള്‍ പുറത്തിറക്കിയാല്‍ അത് ചെറുകിട ബ്രാന്‍ഡുകളെ തെറ്റായ രീതിയില്‍ സ്വാധീനിക്കുമെന്ന പ്രശ്‌നമാണ് മാക്‌സ് കത്തില്‍ പറയാന്‍ ശ്രമിക്കുന്നത്.

കാര്‍നിര്‍മാതാക്കളുടെ ന്യായം

കാര്‍നിര്‍മാതാക്കളുടെ ന്യായം

അതാത് രാജ്യങ്ങളിലെ സുരക്ഷാമാനദണ്ഡങ്ങള്‍ തങ്ങള്‍ അനുസരിക്കാറുണ്ടെന്നാണ് ടെസ്റ്റുകളില്‍ പരാജയപ്പെടുമ്പോള്‍ കാര്‍നിര്‍മാതാക്കള്‍ പറയാറുള്ളത്. എന്നാല്‍, ഈ തൊടുന്യായം സ്വീകരിക്കാന്‍ ഗ്ലോബല്‍ എന്‍സിഎപി തയ്യാറല്ലെന്നാണ് മാക്‌സിന്റെ കത്ത് സൂചിപ്പിക്കുന്നത്. നിസ്സാന്‍ പോലെയൊരു ബ്രാന്‍ഡിനോട് നേരിട്ടുള്ള സംവാദം സാധ്യമാകുമെന്നും അതിന് റിസള്‍ട്ടുണ്ടാകുമെന്നും ഗ്ലോബല്‍ എന്‍സിഎപി കരുതുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെയാവാം ഗോ ഹാച്ച്ബാക്ക് പരാജയപ്പെട്ട അതേ ക്രാഷ് ടെസ്റ്റ് പ്രോഗ്രാമില്‍ പരാജയം രുചിച്ച സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ നിര്‍മാതാക്കളുമായി നേരിട്ടുള്ള സംവാദത്തിന് മാക്‌സ് തയ്യാറാവാത്തതും എന്നാണ് അനുമാനിക്കേണ്ടത്.

നിസ്സാന്റെ പ്രതികരണം

നിസ്സാന്റെ പ്രതികരണം

'ഡാറ്റ്‌സന്‍ ഗോ നിര്‍മിച്ചിട്ടുള്ളത് ഇന്ത്യയിലെ വാഹനനിയമങ്ങളെ ആധാരമാക്കിയാണ്. രാജ്യത്തെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വാഹനം ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വാഹനത്തിന്റെ നിര്‍മാണം. വളരെ വേഗത്തില്‍ വളരുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത് സുരക്ഷാമാനദണ്ഡങ്ങള്‍ വളരെപ്പെട്ടെന്ന് മികവുറ്റതായിക്കൊണ്ടിരിക്കുകയാണ്. ഇവ അതാത് സമയങ്ങളില്‍ ഞങ്ങള്‍ ഏറ്റവും വേഗത്തില്‍ സ്വായത്തമാക്കുന്നതാണ്.'

മറ്റു കാര്‍നിര്‍മാതാക്കള്‍

മറ്റു കാര്‍നിര്‍മാതാക്കള്‍

ഗ്ലോബല്‍ എന്‍സിഎപി ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനെ ആക്രമിക്കുന്നത് സംവാദത്തിന്റെ സാധ്യതകള്‍ മുന്നില്‍ക്കണ്ടു മാത്രമാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന മറ്റ് ചെറുകാറുകളും സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ മികവ് പുലര്‍ത്തുന്നവയൊന്നുമല്ല. സ്വിഫ്റ്റ്, ആള്‍ട്ടോ800, ഹ്യൂണ്ടായ് ഐ10, ഫോഡ് ഫിഗോ, ഫോക്‌സ്‌വാഗണ്‍ പോളോ, ടാറ്റ നാനോ തുടങ്ങിയ കാറുകളും ക്രാഷ് ടെസ്റ്റുകളില്‍ അതിദയനീയമായി പരാജയപ്പെട്ടവയാണ്.

More from DriveSpark

Article Published On: Friday, November 7, 2014, 12:14 [IST]
English summary
The Global New Car Assessment Program has now asked Nissan to withdraw the Datsun GO from the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X