നിസ്സാന്‍ ജിടിആര്‍ ഇന്ത്യയിലേക്ക്

By Santheep

നിസ്സാന്റെ ഐതിഹാസിക വാഹനം ജിടി-ആര്‍ സ്‌പോര്‍ട്‌സ് കാര്‍ ഇന്ത്യയിലെത്തുമെന്ന് കുറെക്കാലം മുമ്പുതന്നെ കേട്ടു തുടങ്ങിയതാണ്. ഓരോതവണയും ഓരോര കാരണങ്ങള്‍ നിരത്തി വാഹനത്തിന്റെ വരവ് നിസ്സാന്‍ തടഞ്ഞുകൊണ്ടിരുന്നു. രാജ്യത്തെ ഇന്ധനത്തിന്റെ ഗുണനിലവാരക്കുറവായിരുന്നു ഒരിക്കല്‍ പ്രശ്‌നമെങ്കില്‍ മറ്റൊരിക്കല്‍ വേണ്ടത്ര വില്‍പനാശൃംഘലകളില്ലാത്തത് പ്രശ്‌നമായിത്തീര്‍ന്നു. എന്തായാലും ഇപ്പോള്‍ ഒരു നല്ല വാര്‍ത്ത പുറത്തുവരുന്നുണ്ട്. ജിടിആര്‍ ഇന്ത്യയില്‍ അടുത്തുതന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

കാര്‍ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ചെയ്യുക.

Nissan to bring iconic GT R to India

രാജ്യത്ത് ഔദ്യോഗികമായി എത്തിച്ചേര്‍ന്നിട്ടില്ലെങ്കിലും ഈ വാഹനത്തിന് വന്‍ ആരാധകനിരയുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് നിസ്സാന്‍ ജിടിആര്‍ ഉടമകളിലൊരാള്‍. മറ്റൊരാള്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ നരെയ്ന്‍ കാര്‍ത്തികേയനാണ്.

നിലവില്‍ 545 കുതിരശക്തിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച ജിടിആര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 2.9 സെക്കന്‍ഡ് മാത്രമാണ് ഈ എന്‍ജിനെടുക്കുക.

ഇന്ത്യന്‍ വിപണിയില്‍ 1.2 കോടി രൂപയുടെ പരിസരത്തായിരിക്കും നിസ്സാന്‍ ജിടിആറിന് വില.

ഇന്നത്തെ വീഡിയോ
ഹെല്‍മെറ്റില്‍ പാട്ടുകേള്‍ക്കാം, കോളെടുക്കാം!

ഡ്രൈവറുടെ ശ്രദ്ധ റോഡിലേക്കു ചെല്ലാതിരിക്കാന്‍ വേണ്ടതെല്ലാം ഇന്ന് കാറുകള്‍ക്കകത്ത് ഉറപ്പാക്കുന്നുണ്ട് വാഹനനിര്‍മാതാക്കള്‍. പലപ്പോഴും സുരക്ഷിതത്വമെന്നും സുഖസൗകര്യമെന്നും പറഞ്ഞ് കാറുകളില്‍ കൂട്ടിച്ചേര്‍ക്കുന്നവ പലതും ഡ്രൈവറുടെ റോഡിലേക്കുള്ള ശ്രദ്ധയെ കുറയ്ക്കുവാന്‍ മാത്രമുപകരിക്കുന്നവയാണ്. മോട്ടോര്‍സൈക്കിളുകളില്‍ ഇത്തരം സംവിധാനങ്ങള്‍ താരതമ്യേന കുറവാണ്. എന്നാല്‍ ചില കമ്പനികള്‍ മ്യൂസിക് സിസ്റ്റം പോലുള്ള സംവിധാനങ്ങള്‍ ബൈക്കുകളിലും നല്‍കുവാന്‍ ശ്രദ്ധിക്കുന്നുണ്ട്.

<iframe width="600" height="450" src="//www.youtube.com/embed/jpeGOqFIcOc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Monday, July 7, 2014, 16:25 [IST]
English summary
The iconic Nissan GT-R is finally headed here.The company expects it to have a positive effect on the brand.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X