നിസ്സാന്‍ സര്‍വീസ് കാംപുകള്‍ നാളെ മുതല്‍
നിസ്സാന്‍ ഇന്ത്യ സമ്മര്‍ സര്‍വീസ് കാംപൈന്‍ പ്രഖ്യാപിച്ചു. 'ഹാപ്പി വിത് നിസ്സാന്‍' എന്നാണ് ഈ സര്‍വീസ് പരിപാടിക്ക് പേര്. ഇന്ത്യയിലെമ്പാടുമുള്ള സര്‍വീസ് ഔട്‌ലെറ്റുകളില്‍ സൗജന്യ ചെക്കപ് കാംപുകള്‍ സംഘടിപ്പിക്കും കമ്പനി.
ചെക്കപ് കാംപിന്റെ ഒന്നാം ഘട്ടം മെയ് മെയ് 9ന് തുടങ്ങും. മെയ് 18 വരെയാണ് കാംപ് നടക്കുക. ഇന്ത്യയിലെ 54 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 66 സര്‍വീസ് ഔട്‌ലെറ്റുകളിലാണ് കാംപ് സംഘടിപ്പിക്കുന്നത്.

നിസ്സാന്റെ വിദഗ്ധരായ സര്‍വീസ് സ്റ്റാഫ്, കാറിനെ വളരെ വിശദമായ ചെക്കപ്പിന് വിധേയമാക്കും. ഉപഭോക്താക്കളുടെ സംതൃപ്തിക്ക് എന്നും വലിയ പ്രാധാന്യമാണ് നിസ്സാന്‍ നല്‍കി വരാറുള്ളതെന്ന് നിസ്സാന്‍ ഇന്ത്യ പ്രസിഡണ്ട് കെനിചിറോ യോമുറ പറഞ്ഞു. വില്‍പനാന്തര സേവനം കൂടുതല്‍ വെച്ചപ്പെടുത്തുക എന്നതാണ് നടപ്പു വര്‍ഷത്തെ തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് യോമുറ പറഞ്ഞു. സര്‍വീസ് കഴിഞ്ഞ് വാഹനം തിരിച്ചു കിട്ടുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, ചെലവ് ചുരുക്കുക തുടങ്ങിയവ ഇതില്‍പ്പെടുന്നു.
സര്‍വീസ് കാംപ് ദിവസങ്ങളില്‍ ലേബര്‍ ചാര്‍ജില്‍ 20 ശതമാനം കിഴിവ് ഓഫര്‍ ചെയ്യുന്നുണ്ട് നിസ്സാന്‍. ആക്‌സസറികളിലും ഇതേ ഡിസ്‌കൗണ്ട് ലഭ്യമാണ്.
ഈ ദിവസങ്ങളില്‍ നടത്തുന്ന ലക്കി ഡ്രോ വഴി നിരവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. മൂവി ടിക്കറ്റുകള്‍, ഷോപ്പിംഗ് വൗച്ചറുകള്‍ തുടങ്ങിയ സമ്മാനങ്ങളാണ് നല്‍കുക.


Click it and Unblock the Notifications








