സ്വയം വൃത്തിയാക്കുന്ന കാറുമായി നിസ്സാന്‍
ലോകത്തിലെ അപരിഹാര്യമായ പ്രശ്‌നങ്ങളിലൊന്നാണ് കാറിനു മുകളില്‍ കിളികള്‍ തൂറുന്നത്. ഇതു തടയാന്‍ തക്കതായൊരു സാങ്കേതികത തല്‍ക്കാലം നിലവിലില്ല. നിരത്തുകളിലേക്കിറങ്ങിയാല്‍ കാറിന്റെ ബോഡിയില്‍ ഏതെങ്കിലും തരത്തില്‍ ചെളി പറ്റുന്നതും വലിയൊരു പ്രതിസന്ധി തന്നെയാണ്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട ഒരേയൊരു പരിഹാരമാര്‍ഗം കാര്‍ ആഴ്ചയിലൊരു വട്ടമെങ്കിലും കഴുകുക എന്നതാണ്. അതാണെങ്കില്‍ നമുക്കൊട്ടു പറ്റത്തുമില്ല!
പ്രശ്‌നങ്ങളെ എക്കാലത്തും അതേപടി തുടരാന്‍ നമ്മളനുവദിക്കാറില്ല. ഇത്തണ സഹായത്തിനെത്തുന്നത് നിസ്സാനാണ്. നിസ്സാന്‍ ഒരു പുതിയ ടെകനോളജി വികസിപ്പിച്ചെടുക്കുകയാണ്. കാര്‍ കഴുകല്‍ എന്ന ഏറ്റവും പ്രയാസമേറിയ ജോലിയില്‍ നിന്ന് നമുക്ക് വിടുതല്‍ തരികയാണ് ഈ സാങ്കേതികത ചെയ്യുക.

പുതിയ സാങ്കേതികതയില്‍ നിര്‍മിച്ചെടുക്കുന്ന പ്രത്യേകതരം പെയിന്റുപയോഗിക്കുന്നതിലൂടെ വാഹനത്തിനു മേല്‍ ചെളിയും പൊടിപടലങ്ങളും പറ്റുന്നത് തടയുകയാണ് ചെയ്യുന്നത്. നിസ്സാന്റെ യൂറോപ്യന്‍ ടെസ്റ്റിംഗ് സെന്ററില്‍ ഈ സാങ്കേതികത ഏതാണ്ട് വികസിപ്പിച്ചെടുത്തു കഴിഞ്ഞിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് നിസ്സാന്‍ ടെസ്റ്റിംഗ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്.
വെള്ളം, എണ്ണ തുടങ്ങിയവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഓലിയോഫോബിക് പെയിന്‍രാണിത്. ഈ പെയിന്റെ നിസ്സാന്റെ ചെറു ഹാച്ച്ബാക്കായ 'നോട്ടി'ല്‍ പരീക്ഷിച്ചികഴിഞ്ഞു. സംഗതി വിജയമാണെന്നാണറിവ്.
ഈ സാങ്കേതികത പ്രയോഗിക്കുന്ന ആദ്യത്തെ കാര്‍ നിര്‍മാതാവാണ് ടൊയോട്ട. പെയിന്റിനും അന്തരീക്ഷത്തിനും ഇടയിലായി ഒരു 'സംരക്ഷണപാളി' സൃഷ്ടിക്കുകയാണ് ഈ പെയിന്റ് ചെയ്യുന്ന പണിയെന്നു മനസ്സിലാക്കുന്നു.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








