നിസ്സാന്‍ ഇവാലിയ എക്‌സ്‌പോയില്‍ മുഖം മിനുക്കും
ഇന്ത്യയില്‍ വേണ്ടമാതിരി സ്വീകരിക്കപ്പെട്ടിട്ടില്ല നിസ്സാന്‍ ഇവാലിയ. കാരണങ്ങള്‍ പലതാകാം. ബോക്‌സി ഡിസൈനുകളോട് ഇന്ത്യക്കാര്‍ക്കുണ്ടെന്നു പറയപ്പെടുന്ന ആ വിരോധം ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറച്ചുവലിയ വാഹനം ആവശ്യമാണെന്നു തോന്നുന്ന കുടുംബങ്ങള്‍ ബോക്‌സിയല്ലാതെ ഡിസൈന്‍ ചെയ്യപ്പെട്ട വാഹനങ്ങളിലേക്ക് പോകുന്നു. സ്ഥലസൗകര്യം എന്ന ഇന്ത്യന്‍ മന്ത്രം ഇവിടെ അല്‍പം കോംപ്രമൈസ് ചെയ്യുവാനും അയാള്‍ക്ക് സാധിക്കുന്നു.
എന്തായാലും അന്താരാഷ്ട്ര വിപണിയില്‍ വലിയ മാന്യത ലഭിച്ചിട്ടുള്ള ഈ വാഹനത്തെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ വേണ്ടത്ര മാനിക്കുന്നില്ല. എങ്കിലും നിസ്സാന്‍ പ്രതീക്ഷ കൈവിടുന്നില്ല എന്നാണ് കരുതേണ്ടത്. ടാക്‌സി വിപണിയില്‍ ഈ വാഹനത്തിന് വലിയ സാധ്യതയുണ്ടെന്നു തന്നെയാണ് കമ്പനി കരുതുന്നത്. അധികം താമസിക്കാതെ ഇിന്ത്യന്‍ മനോനിലയില്‍ മാറ്റങ്ങള്‍ വന്നെക്കുമെന്നും കരുതേണ്ടതുണ്ട്. വിപണിസാഹചര്യങ്ങള്‍ അത്തരമൊരു മാറ്റത്തിലേക്കാണ് വില്‍ചൂണ്ടുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ ലോഞ്ച് ചെയ്യപ്പെട്ട നിസ്സാന്‍ ഇവാലിയയ്ക്ക് ഒരു പുതുക്കല്‍ അടുത്തുതന്നെ ലഭിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. വരുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനത്തെ കാണാന്‍ കഴിയും.
ഇതിനിടയില്‍ ഒരു ചെറുയ പുതുക്കലിന് ഇവാലിയ വിധേയമായിരുന്നു. ഉപഭോക്താക്കളുടെ വിമര്‍ശനത്തിന് വിധേയമായ ബട്ടര്‍ഫ്‌ലൈ വിന്‍ഡോകള്‍ മാറ്റി സ്ലൈഡിംഗ് വിന്‍ഡോകളാക്കിയതാണ് അവയില്‍ പ്രധാനപ്പെട്ടത്. ഇനി ലഭിക്കാനിരിക്കുന്ന പുതുക്കല്‍ കുറെക്കൂടി സീരിയസ്സാണെന്ന് മനസ്സിലാക്കുന്നു.
വാഹനത്തിന്റെ മുഖത്തില്‍ തന്നെ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പാസഞ്ചര്‍ കാബിനുകളില്‍ എസി വെന്റുകള്‍ സ്ഥാപിച്ചേക്കും. വിലയുടെ കാര്യത്തിലും സൗകര്യങ്ങളുടെ കാര്യത്തിലും ഇന്ത്യയ്ക്ക് ഏറ്റവും ചേര്‍ന്ന കാറാണ് ഇവാലിയ എന്നത് ശരിയായ വിധത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുകയാണെങ്കില്‍ സംഗതി അതറും.


Click it and Unblock the Notifications








