നിസ്സാന്‍ ഇവാലിയയുടെ പ്രത്യേക വേരിയന്റ് പുറത്തിറങ്ങി
നിസ്സാന്‍ ഇവാലിയ എംപിവിയുടെ ഒരു പുതിയ വേരിയന്റ് പുറത്തിറങ്ങി. ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി പുതിയ സന്നാഹങ്ങളോടെയാണ് ഈ വേരിയന്റ് വിപണിയിലെത്തുന്നത്.
ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ഈ വേരിയന്റിന് 11,61,930 രൂപയാണ് വില. ക്രോമിയം പൂശിയ ഒരു ഫ്രണ്ട് ഗ്രില്ലാണ് പുതിയ വേരിയന്റിന് വ്യതിരിക്തത നല്‍കുന്ന ഘടകങ്ങളിലൊന്ന്. ഫ്രണ്ട് ബംപറിന്റെ ഡിസൈനില്‍ സ്‌പോര്‍ടിയായ ചില അശങ്ങള്‍ ചേര്‍ത്ത് പുതുക്കിയിരിക്കുന്നതാ കാണാം.

പുതിയ ഇവാലിയ വേരിയന്റില്‍ ഒരു റിയര്‍ റൂഫ് സ്‌പോയ്‌ലര്‍ ചേര്‍ത്തിരിക്കുന്നതായി കാണാം. പിന്നിലും ക്രോമിയം സാന്നിധ്യമുണ്ട്. 10 ആരങ്ങളുള്ള അലോയ് വീലുകളാണ് ഈ വേരിയന്റില്‍ ചേര്‍ത്തിരിക്കുന്നത്.
മറ്റു വേരിയന്റുകളിലുള്ള സന്നാഹങ്ങളെല്ലാം ഈ പുതിയ വേരിയന്റില്‍ ചേര്‍ത്തിട്ടുണ്ട്. മധ്യത്തിലും പിന്നിലുമുള്ള കാബിനുകളിലെ എസി വെന്റുകള്‍, യുഎസ്ബി കണക്ടിവിറ്റിയോടു കൂടിയ 2 ഡിന്‍ ഓഡിയോ സിസ്റ്റം, റിയര്‍ വൈപ്പര്‍, ഡീ ഫോഗ്ഗര്‍, ഉള്ളില്‍ ആന്റി ഗ്ലയര്‍ റിയര്‍വ്യൂ മിറര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ വേരിയന്റിലും ലഭ്യമാണ്.

ഡാഷ്‌ബോര്‍ഡിന് വുഡ് ഫിനിഷ് നല്‍കിയതാണ് ഇന്റീരിയറിലെ എടുത്തു പറയേണ്ട കാര്യങ്ങളിലൊന്ന്. പിന്‍ കാബിനുകളില്‍ മികവുറ്റ കാര്‍പറ്റുകള്‍ ചേര്‍ത്തിരിക്കുന്നു. മൂന്നാമത്തെ റോയില്‍ മാപ് ലാമ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
നിലവിലെ ഏറ്റവുമുയര്‍ന്ന ഇവാലിയ പതിപ്പായ എക്‌സ്‌വി ഓപ്ഷണലിനും മീതെയാണ് ഈ പ്രത്യേക വേരിയന്റ് നില്‍ക്കുക.


Click it and Unblock the Notifications








