മൈക്ര, സണ്ണി, ഇവാലിയ, ടെറാനോ ഓഫറുകള്‍
ഉത്സവസീസണ്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് നിസ്സാന്‍ ഇന്ത്യ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. മൈക്ര ഹാച്ച്ബാക്ക്, സണ്ണി സെഡാന്‍, ഇവാലിയ എംപിവി, ടെറാനോ ചെറു എസ്‌യുവി എന്നീ മോഡലുകളുടെ തെരഞ്ഞെടുത്ത പതിപ്പുകളിലാണ് ഓഫറുകളുള്ളത്.
മൈക്ര ഹാച്ച്ബാക്കിനുമേല്‍ 40,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്സ് നല്‍കുന്നുണ്ട് നിസ്സാന്‍. ഉപഭോക്താവിന് 1,45,000 രൂപ വരെ നേട്ടമുണ്ടാക്കുന്ന ഓഫറുകളാണ് നിസ്സാന്‍ സണ്ണി സെഡാന്‍ മോഡലിനുമേല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഗിഫ്റ്റ് ചെക്കുകള്‍ അടക്കമുള്ള ഓഫറുകള്‍ സണ്ണി വാങ്ങുന്നവര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നു. സണ്ണിയുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്കു മാത്രമേ ഈ ഓഫര്‍ ലഭിക്കൂ എന്നും നിസ്സാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സണ്ണി മോഡലില്‍ 60,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്സ് ഇതില്‍പ്പെടുന്നുണ്ട്.

നിസ്സാന്‍ ടെറാനോ ചെറു എസ്‌യുവി വാങ്ങുമ്പോള്‍ 50,000 രൂപ വരെയുള്ള നേട്ടങ്ങളാണ് ലഭിക്കുക. ഇതില്‍ ഗിഫ്റ്റ് ചെക്കുകളും എക്‌സ്‌ചേഞ്ച് ബോണസ്സുമെല്ലാം ഉള്‍പ്പെടുന്നു.
നിസ്സാന്‍ ഇവാലിയ എംപിവി വാങ്ങിയാല്‍ ആദ്യവര്‍ഷത്തെ ഇന്‍ഷൂറന്‍സ് സൗജന്യമായി ലഭിക്കും. എക്‌സ്‌ചേഞ്ച് ബോണസ്സും ഇവാലിയയില്‍ ലഭ്യമാണ്. ഒക്ടോബര്‍ 31 വരെ ഈ ഓഫറുകളോടെ നിസ്സാന്‍ കാറുകള്‍ വാങ്ങാം.


Click it and Unblock the Notifications








