ഡാറ്റ്‌സന്‍ വില്‍പന അതറുന്നു
മെയ് മാസത്തില്‍ നിസ്സാന്‍ ഗ്രൂപ്പ് ഓഫ് ഇന്ത്യ മികച്ച വില്‍പനാനിരക്ക് കണ്ടെത്തി. ഡാറ്റസന്‍ ബ്രാന്‍ഡുകൂടി ഉള്‍പ്പെടുന്നതാണ് നിസ്സാന്‍ ഗ്രൂപ്പ് ഓഫ് ഇന്ത്യ. ഈയിടെ ലോഞ്ച് ചെയ്ത ഡാറ്റ്‌സന്‍ ഗോ പ്ലസ്സിനു ലഭിച്ച മികച്ച പ്രതികരണം കമ്പനിയുടെ വില്‍പനാ വര്‍ധനവിനു കാരണമായിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
കഴിഞ്ഞ മാസത്തില്‍ നിസ്സാന്‍ മൊത്തം 5,021 കാറുകള്‍ വിറ്റഴിച്ചു. 2013 മെയ് മാസത്തില്‍ 2,080 വാഹനങ്ങള്‍ മാത്രമാണ് മിസ്സാന്‍ വിറ്റഴിച്ചിയരുന്നത്. ഇത് 141 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്.

കടുത്ത വിപണി സാഹചര്യങ്ങളിലും ഇത്രയും മികച്ച വളര്‍ച്ചയിലെത്താന്‍ കഴിഞ്ഞ ഒരു വലിയ നേട്ടമായി കാണുന്നുവെന്നാണ് നിസ്സാന്റെ പ്രതികരണം. ഡാറ്റസന്‍ ഗോ ഈ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഗോ ഹാച്ച്ബാക്ക് 1,992 യൂണിറ്റാണ് വിറ്റഴിക്കപ്പെട്ടത്.
ഡാറ്റ്‌സന്‍ ബ്രാന്‍ഡില്‍ നിന്നുള്ള അടുത്ത വാഹനമായ ഗോ പ്ലസ് എംപിവി വിപണിയിലെത്തുന്നതോടെ വില്‍പന ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിസ്സാന്‍ ബ്രാന്‍ഡ് ഷോറൂമുകളിലൂടെയാണ് ഇപ്പോള്‍ ഡാറ്റ്‌സന്‍ മോഡലുകള്‍ വിറ്റഴിക്കപ്പെടുന്നത്. ഡാറ്റ്സൻറെ സ്വന്തം ഷോറൂമുകൾ വരുന്നതോടെ വിൽപന ഇനിയും കൂട്ടുവാൻ കമ്പനിക്കു സാധിക്കും.


Click it and Unblock the Notifications








