നിസ്സാന്‍, ഡാറ്റ്‌സന്‍ കാറുകള്‍ക്ക് വിലകൂടും
നിസ്സാന്‍ കാറുകളുടെ വില ജനുവരിയില്‍ വര്‍ധിക്കുമെന്നുറപ്പായി. ഏതാണ്ട് 2.5 ശതമാനത്തിന്റെ വര്‍ധനയാണ് ഡാറ്റ്‌സന്‍ കാറുകള്‍ക്കുണ്ടാവുക. നിസ്സാന്റെ ഉപബ്രാന്‍ഡായ ഡാറ്റ്‌സന്‍ നിര്‍മിക്കുന്ന കാറുകള്‍ക്ക് 3 ശതമാനം വിലവര്‍ധന വരുമെന്നാണ് അറിയുന്നത്.
നിര്‍മാണച്ചെലവ് വര്‍ധിച്ചതാണ് വിലകൂട്ടുന്നതിന് കാരണമായി നിസ്സാന്‍ പറയുന്നത്.
നിസ്സാന്‍ വാഹനങ്ങളുടെ വിലയില്‍ 18,000 രൂപയോളം വര്‍ധനയുണ്ടാകുമെന്നാണ് മനസ്സിലാക്കേണ്ടത്. നിസ്സാന്‍ വാഹനങ്ങള്‍ക്ക് 11,000 രൂപയോളം വര്‍ധന സംഭവിക്കും.

നിലവില്‍ മൈക്ര ആക്ടിവ്, മൈക്ര, സണ്ണി, ഇവാലിയ, ടെറാനോ, ടിയാന എന്നീ മോഡലുകളാണ് ഇന്ത്യയിലുള്ളത്.
ഡാറ്റ്‌സന്‍ ബ്രാന്‍ഡിനുകീഴില്‍ ഗോ ഹാച്ച്ബാക്ക് മാത്രമാണ് നിലവിലുള്ളത്. ഗോ പ്ലസ് എംപിവി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്.


Click it and Unblock the Notifications








