നിസ്സാന്‍ ഇവാലിയയുടെ പുതുക്കിയ രൂപം
നിസ്സാന്‍ ഇവാലിയ എംപിവി പുതിയ ഡിസൈനില്‍ വിപണിയിലെത്തി. ചെറിയതെങ്കിലും നിര്‍ണായകമായ മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിട്ടുള്ളത്. ഇവാലിയയുടെ 'മുഖച്ഛായ' തന്നെ മാറ്റുന്ന മാറ്റങ്ങള്‍ എന്നുവേണമെങ്കില്‍ ഈ പുതുക്കലിനെ വിളിക്കാം.
ഇവാലിയയുടെ പുതുക്കല്‍ നിസ്സാന്‍ കാര്യമായി ആഘോഷിക്കുന്നൊന്നുമില്ല. നിസ്സാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്ന പരസ്യമല്ലാതെ മറ്റൊന്നും നിസ്സാന്‍ ചെയ്തിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. വിലയിലും മാറ്റമൊന്നും വരുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക

ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 8,49,999 രൂപയിലാണ് ഇവാലിയയുടെ വില തുടങ്ങുന്നത്. ഏറ്റവുമുയര്‍ന്ന പതിപ്പിന് 10,67,859 രൂപ വിലവരും.

ഫ്രണ്ട് ഗ്രില്ലില്‍ തന്നെ മാറ്റം ദര്‍ശിക്കാവുന്നതാണ്. നിസ്സാന്‍ വാഹനങ്ങളുടെ പുതിയ ഡിസൈന്‍ ശൈലിയിലേക്ക് ഇവാലിയ മാറിയിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാവുന്നതാണ്. 'വി' ആകൃതിയിലുള്ള ക്രോമിയം പട്ടയോടു കൂടിയ ഗ്രില്ലാണ് ഇപ്പോള്‍ ഇവാലിയയിക്കുള്ളത്. വാഹനത്തിന്റെ കുലീനത വര്‍ധിപ്പിക്കാന്‍ ഈ മാറ്റം സഹായകമായിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

പുറംഭാഗത്തു വന്നിട്ടുള്ള മാറ്റം ഗ്രില്ലിന്റേതു മാത്രമാണ്. അകത്താണ് മറ്റു പരിഷ്‌കാരങ്ങള്‍. രണ്ടാം നിരയില്‍ കാപ്റ്റന്‍ സീറ്റുകള്‍ നല്‍കിയതാണ് ഇവയിലൊന്ന്. ഇവിടെ ഏസി വേന്റുകളും നല്‍കിയിരിക്കുന്നു. സ്റ്റീയറിങ് വീല്‍ ക്രമീകരിക്കാന്‍ സാധിക്കും. എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, എയര്‍ബാഗുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിങ്ങനെയുള്ള സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

പുതിയ ഫ്‌ലോര്‍ മാറ്റുകള്‍ നല്‍കിയിട്ടുണ്ട് ഇവാലിയയില്‍. ഗ്ലോവ് ബോക്‌സിന്റെ ഡിസൈനില്‍ മാറ്റം വരുത്തിയിരിക്കുന്നു. മരപ്പണിയെന്നു തോന്നിക്കുന്ന തരം പാനലുകളാണ് മറ്റൊരു പ്രത്യേകത.

സാങ്കേതികമായി മറ്റു മാറ്റങ്ങളൊന്നും വന്നിട്ടില്ല. 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഇവാലിയയിലുള്ളത്. 86 പിഎസ് കരുത്തും 200 എന്‍എം ചക്രവീര്യവും പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. ലിറ്ററിന് 19.3 കിലോമീറ്ററാണ് ഇിന്ധനക്ഷമത.


Click it and Unblock the Notifications








