നിസ്സാന്‍ ജ്യൂക്ക് നിസ്‌മോ ആര്‍എസ് ജനീവയില്‍

By Santheep

നിസ്സാന്‍ ജ്യൂക്കിന്റെ പെര്‍ഫോമന്‍സ് പതിപ്പ് ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ടു. പുതിയ എന്‍ജിന്‍ അടക്കമുള്ള സാങ്കേതിക മാറ്റങ്ങളോടെയാണ് നിസ്സാന്‍ ജ്യൂക്ക് വരുന്നത്. ഡിസൈനിലും ചില്ലറ മാറ്റങ്ങളെല്ലാം വരുത്തിയിട്ടുണ്ട്.

പുതിയ സുരക്ഷാ സന്നാഹങ്ങളും ജ്യൂക്കില്‍ ചേര്‍ത്തിട്ടുണ്ട്. ചിത്രങ്ങളും വിവരങ്ങളും താഴെ കാണാം.

നിസ്സാന്‍ ജ്യൂക്ക് നിസ്‌മോ ആര്‍എസ്

നിസ്സാന്‍ ജ്യൂക്ക് ആര്‍എസ് എന്നാണ് പുതുക്കിയ പതിപ്പിന് പേര്. സ്‌പോര്‍ടിയായ ശരീരഭാഷയാണ് ഈ വാഹനത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത.

നിസ്സാന്‍ ജ്യൂക്ക് നിസ്‌മോ ആര്‍എസ്

1.2 ലിറ്റര്‍ എന്‍ജിനാണ് ജ്യൂക്കില്‍ പുതിയതായി ചേര്‍ത്തിരിക്കുന്നത്. ഈ എന്‍ജിന്‍ 113 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കും. 190 എന്‍എം ആണ് ചക്രവീര്യം. സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനവും പുതുക്കിയ ജ്യൂക്കിലുണ്ട്.

നിസ്സാന്‍ ജ്യൂക്ക് നിസ്‌മോ ആര്‍എസ്

നിസ്സാന്‍ 370സെഡ് സ്‌പോര്‍ട്‌സ് കാറിന് സമാനമായ ശൈലിയിലാണ് നിസ്സാന്‍ ജ്യൂക്ക് ആര്‍എസ്സിന്റെ ഹെഡ്‌ലാപ്ര് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗ്രില്ലിന് തൊട്ടുതാഴെയായി ഇടം പിടിച്ചിരിക്കുന്ന വലിയ ഫോഗ് ലാമ്പുകളും ആകര്‍ഷകങ്ങളാണ്. താഴെ, എയര്‍ ഇന്‍ടേക്കിന് ഇരുവശത്തുമായി എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ കാണാം.

നിസ്സാന്‍ ജ്യൂക്ക് നിസ്‌മോ ആര്‍എസ്

നിസ്സാന്‍കണക്ട്, നിസ്സാന്‍ സേഫ്റ്റി ഷീല്‍ഡ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ ജ്യൂക്കിന്റെ എല്ലാ പതിപ്പുകളിലും ചേര്‍ത്തിരിക്കുന്നു.

നിസ്സാന്‍ ജ്യൂക്ക് നിസ്‌മോ ആര്‍എസ്

നിസ്സാന്‍ 370സിയോടുള്ള സാമ്യം വശങ്ങളില്‍ നിന്നുള്ള കാഴ്ചയിലും കാണാവുന്നതാണ്. ചാരനിറത്തിലുള്ള ജ്യൂക്ക് ചിത്രങ്ങളാണ് നിസ്സാന്‍ പുറത്തുവിട്ടിരിക്കുന്നത്. റിയര്‍വ്യൂ മിററിലടക്കം ചിലയിടങ്ങളില്‍ ചുവപ്പിന്റെ സാന്നിധ്യം കാണാം. ഇത് വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യം വര്‍ധിപ്പിക്കുന്നു.

നിസ്സാന്‍ ജ്യൂക്ക് നിസ്‌മോ ആര്‍എസ്

പിന്നില്‍ നിന്നുള്ള കാഴ്ചയിലും കിടിലനാണ് നിസ്സാന്‍ ജ്യൂക്ക്. റിയര്‍ സ്‌പോയ്‌ലര്‍ ഡിസൈന്‍ തകര്‍ത്തിട്ടുണ്ട്. ടെയ്ല്‍ ലാമ്പ് ഡിസൈന്‍ കാറിന്റെ ഹെഡ്‌ലാമ്പിന്റെ ശില്‍പശൈലിയോട് തത്വത്തില്‍ ചേരുന്നതായി കാണാം.

നിസ്സാന്‍ ജ്യൂക്ക് നിസ്‌മോ ആര്‍എസ്

കറുപ്പും ചുവപ്പും കലര്‍ന്ന ഇന്റീരിയര്‍ വര്‍ണപദ്ധതി ജ്യൂക്കിന്റെ സ്‌പോര്‍ടി സൗന്ദര്യത്തിന് അഴകേറ്റുന്നു.

More from DriveSpark

Article Published On: Wednesday, March 5, 2014, 11:19 [IST]
English summary
Nissan have showcased their facelifted version of the Juke at Geneva Motor Show. However, the design of the mini SUV hasn't changed to great extent. It still has the love it or hate it look.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X