പുതിയ നിസ്സാന്‍ സണ്ണി ജൂലൈ മൂന്നിനെത്തും
നിസ്സാന്‍ സണ്ണി സെഡാന്റെ പുതുക്കിയ പതിപ്പ് വിപണിയില്‍ ജൂലൈ മൂന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിക്കും. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം അവതരിപ്പിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യയിലെ ഉപഭോക്താക്കള്‍ പുതിയ സണ്ണിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു.
എട്ടു വേരിയന്റുകളാണ് പുതിയ സണ്ണി സെഡാനുള്ളത്. എക്‌സ്ഇ, എക്‌സ്ഇ ഡി, എക്‌സ്എല്‍, എക്‌സ്എല്‍ സിവിടി, എക്‌സ്എല്‍ ഡി, എക്‌സ്‌വി ഡി, എക്‌സ്‌വി പ്രീമിയം പാക്ക് 1, എക്‌സ്‌വി പ്രീമിയം പാക്ക് 2 എന്നിവ.

എക്‌സ്ഇ വേരിയന്റാണ് ബേസ് വേരിയന്റ്. ഇത് ബോഡിനിറത്തിലുള്ള ബംപറുമായി വരുന്നു. ഏറ്റവും ഉയര്‍ന്ന വേരിയന്റായ എക്‌സ്‌വി പ്രീമിയം പാക്ക് 2 വേരിയന്റില്‍ അലോയ് വീലുകള്‍, ഇലക്ട്രികമായി അഡ്ജസ്റ്റു ചെയ്യാവുന്ന വിങ് മിററുകള്‍, യുഎസ്ബി കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റം തുടങ്ങിയവയും നിറച്ചിരിക്കുന്നു.
ഹെഡ്‌ലൈറ്റിന്റെ വലിപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്. ഗ്രില്ലിന്റെ ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്. ഗ്രില്ലിനു ചുറ്റുമായി കാണുന്ന ക്രോമിയം പട്ടം വാഹനത്തിന് പ്രീമിയം നിലവാരം നല്‍കുന്നു. ഫോഗ് ലാമ്പിനു താഴെയായും ക്രോമിയം പൂശിയിരിക്കുന്നതു കാണാം.
വിങ് മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ചേര്‍ത്തതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. റിയര്‍ ബംപറിന്റെ ഡിസൈന്‍ മാറിയിട്ടുണ്ട്. ഒരു പുതിയ ബോഡി കളര്‍ കൂടി നിസ്സാന്‍ സണ്ണിക്ക് ചേര്‍ത്തിട്ടുണ്ട്. ടോപ് എന്‍ഡ് വേരിയന്റുകള്‍ക്ക് Y ആകൃതിയിട്ടുള്ള 12 സ്‌പോക് അലോയ് വീലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
പുതിയ സണ്ണിയുടെ റിവ്യൂ വായിക്കാം
ഇന്നത്തെ വീഡിയോ
പൈക്സ് പീക്കിലേക്ക് റെക്കോഡ് വേഗതയില്‍ ലോയെബ്
താഴെയുള്ള വീഡിയോയില്‍ ഫ്രഞ്ച് ഡ്രൈവറായ സെബാസ്റ്റ്യന്‍ ലൊയെബ് നടത്തിയ റെക്കോഡ് ഡ്രൈവ് കാണാം. മണിക്കൂറില്‍ ശരാശരി 145 കിലോമീറ്റര്‍ വേഗതയിലാണ് ലോയെബിന്റെ യാത്ര. നിലവിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്തുകൊണ്ട് 8 മിനിട്ട് 13.878 സെക്കന്‍ഡ് എന്ന സമയത്തില്‍ ലോയബ് പൈക്‌സ് പീക്കിന്റെ നെറുകയിലെത്തിച്ചേര്‍ന്നു.


Click it and Unblock the Notifications








