നിസ്സാൻ ലീഫ് ഇലക്ട്രിക് കാർ ഭൂട്ടാനിലേക്ക്
വെരിറ്റോ ഇലക്ട്രിക് സെഡാന്‍ ഇന്ത്യയിലെത്തുന്നതിനു മുമ്പ് ഭൂട്ടാനിലെത്തുമെന്ന മഹീന്ദ്രയുടെ പ്രസ്താവന വലിയ വാര്‍ത്തയായിരുന്നു കുറച്ചുനാളുകള്‍ക്കു മുമ്പ്. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കാന്‍ കഴിയുന്ന തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാവാത്തതാണ് മഹീന്ദ്രയെ അയല്‍നാട്ടിലേക്ക് ആദ്യം നീങ്ങാന്‍ പ്രേരിപ്പിച്ചത്. ഭൂട്ടാന്‍ സര്‍ക്കാര്‍ ഇലക്ട്രിക് കാറുകളെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമാണ്. പുതിയ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നക് നിസ്സാന്‍ ലീഫ് ഇലക്ട്രിക് കാറിന്റെ ഭൂട്ടാന്‍ പ്രവേശത്തെക്കുറിച്ചാണ്.
ഹിമാലയത്തിന്റെ ചുറ്റുപാടും ജീവിക്കുന്നവരെല്ലാം ആഗോളതാപനത്തിന്റെ വന്‍കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതായിരിക്കണം ഭൂട്ടാന്‍ സര്‍ക്കാരിനെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിച്ച ഘടകം. ഇതേ പ്രശ്‌നങ്ങള്‍ ഇന്ത്യയിലുമുണ്ടെങ്കിലും അത് തിരിച്ചറിയാന്‍ കഴിവുള്ളരില്ല.

ലോകത്തിലെ ആദ്യത്തെ സീറോ എമിഷന്‍ രാഷ്ട്രമായി മാറുക എന്നതാണ് ഭൂട്ടാന്റെ ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായി എല്ലാ ടാക്‌സികളും സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രിക് ആയി മാറും.
ലീഫ് ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കുന്നതിനായി നിസ്സാനുമായി ഭൂട്ടാന്‍ കരാറിലേര്‍പ്പെട്ടു കഴിഞ്ഞതായാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരാറിന്റെ ഭാഗമായി രാജ്യത്ത് 21 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നിസ്സാന്‍ തുടങ്ങിയിട്ടുണ്ട്.
രാജ്യത്തിന്റെ വലിപ്പം വളരെ കുറവായതിനാല്‍ കുറഞ്ഞ റെയ്ഞ്ചുള്ള ഇലക്ട്രിക് കാറുകള്‍ ഇവിടെ പ്രായോഗികമാണ്. ഇപ്പോള്‍ നിസ്സാന് ലഭിച്ചിരിക്കുന്ന കരാറിനായി മഹീന്ദ്ര നേരത്തെ ശ്രമിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.


Click it and Unblock the Notifications








