ചെന്നൈയില്‍ നിന്ന് മൈക്ര പ്രത്യേക പതിപ്പ്

നിസ്സാന്‍ മൈക്ര ഹാച്ച്ബാക്കിന് ഒരു ലിമിറ്റഡ് എഡിഷന്‍ പതിപ്പ് യുകെയില്‍ ലൊഞ്ച് ചെയ്തു. വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യം കൂട്ടുന്ന വിധത്തിലുള്ള നിറച്ചേരുവകളാണ് പുതിയ പ്രത്യേക പതിപ്പിന്റെ പ്രധാന ആകര്‍ഷണം.

മൈക്രയുടെ മുഖച്ഛായയില്‍ 'രോഷാകുലത' കലര്‍ത്തി പുറത്തിറക്കിയതിനു ശേഷമാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറങ്ങുന്നത്. നിസ്സാന്റെ ചെറുകാറുകളിലേക്ക് സ്‌പോര്‍ട്‌സ് കാര്‍ സൗന്ദര്യശാസ്ത്രം കടന്നുവന്നത് ലോകം ഇതിനകം സ്വീകരിച്ചുകഴിഞ്ഞതാണ്. താഴെ പുതിയ മൈക്രയെ കാണാം.

മൂന്ന് നിറങ്ങള്‍

മൂന്ന് നിറങ്ങള്‍

രണ്ടുവീതം നിറങ്ങളുടെ ചെരുവയില്‍ മൂന്ന് പതിപ്പുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. മൈക്രയുടെ മധ്യനിര പതിപ്പുകളില്‍ മാത്രമേ ഇവ ലഭ്യമാകൂ. റൂഫിനും വിങ് മിററുകള്‍ക്കും ബോഡിയുടേതില്‍ നിന്ന് വ്യത്യസ്തമായ നിറം നല്‍കുകയാണ് ചെയ്തിരിക്കുന്നത്.

നിറച്ചേരുവകള്‍

നിറച്ചേരുവകള്‍

പസഫിക് ബ്ലൂ - വൈറ്റ്

ഷിറാസ് റെഡ് - ബ്ലാക്

അല്‍ബാസ്റ്റര്‍ വൈറ്റ് - റെഡ്

നിസ്സാൻ മൈക്രയ്ക്ക് പ്രത്യേക പതിപ്പ്

വാഹനങ്ങളുടെ സൈഡ് സില്‍സിലും എയര്‍ഡാമിലുമെല്ലാം ഈ നിറം ചേര്‍ത്തിരിക്കുന്നതായി കാണാം.

നിസ്സാൻ മൈക്രയ്ക്ക് പ്രത്യേക പതിപ്പ്

15 ഇഞ്ച് അലോയ് വീലുകളോടെയാണ് വാഹനം വരുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, റൂഫ് സ്‌പോയ്‌ലര്‍ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. നിസ്സാന്‍ മൈക്ര ഹാച്ച്ബാക്കുകള്‍ ചെന്നൈയിലെ ഒറഗഡം പ്ലാന്റില്‍ നിര്‍മിച്ച് യുകെയിലേക്ക് അയയ്ക്കുകയാണ് നിസ്സാന്‍ ചെയ്യുന്നത്.

More from DriveSpark

Article Published On: Tuesday, February 4, 2014, 7:31 [IST]
English summary
The 2014 Nissan Micra is decent looking car which even has a hint of sportiness thanks to the new Nissan front grille design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X