സാവോ പോളോയിലേക്ക് നിസ്സാന്‍ കണ്‍സെപ്റ്റ്
സാവോ പോളോ മോട്ടോര്‍ ഷോയിലേക്ക് ഇനി രണ്ടാഴ്ച കൂടിയേ അവശേഷിക്കുന്നുള്ളൂ. ഒക്ടോബര്‍ 28ന് തുടങ്ങാനിരിക്കുന്ന ഈ ബ്രസീലിയന്‍ ഓട്ടോമൊബൈല്‍ മാമാങ്കത്തിലേക്ക് ലോകത്തിലെ എണ്ണം പറഞ്ഞ കാര്‍ നിര്‍മാതാക്കളെല്ലാം തങ്ങളുടെ മോഡലുകളെ തയ്യാറാക്കി അയച്ചുകൊണ്ടിരിക്കുകയാണ്. നിസ്സാനില്‍ നിന്നുള്ള ഒരു കിടിലന്‍ വാഹനത്തിന്റെ അവതരണവും ഇതേ വേദിയില്‍ നടക്കും.
സാവോ പോളോയിലേക്ക് നിസ്സാനില്‍ നിന്നും വരുന്നത് ഒരു കണ്‍സെപ്റ്റാണ്. ഈ വാഹനത്തിന്റെ ടീസര്‍ ചിത്രം ഇതിനകം തന്നെ നിസ്സാന്‍ പുറത്തുവിട്ടിട്ടുണ്ട്. സാധനം ഒരു എസ്‌യുവിയോ ക്രോസ്സോവറോ ആണെന്ന് ചിത്രത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു.

ഇതില്‍ക്കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇപ്പോള്‍ ലഭ്യമല്ല. സാവോ പോളോ മോട്ടോര്‍ഷോയുടെ ഒരു സ്വഭാവം പരിഗണിക്കുമ്പോള്‍ ഈ വാഹനം ഇന്ത്യയടക്കമുള്ള വിപണികളിലേക്കു കൂടി ഉദ്ദേശിച്ചുള്ളതാകാനാണ് ഇട.
നിസ്സാന്റെ പുതുക്കിയ ഡിസൈന്‍ തത്വത്തെ ആധാരമാക്കി നിര്‍മിച്ചതാണ് പുതിയ വാഹനമെന്ന് മനസ്സിലാക്കാന്‍. പുതിയ 'വി' ആകൃതിയിലുള്ള ഗ്രില്‍ ഡിസൈന്‍ ഇത് ഉറപ്പിക്കുന്നുണ്ട്. കണ്‍സെപ്റ്റ് ഡിസൈന്‍ 3 ഡോര്‍ ശൈലിയിലുള്ളതാണ്.
കണ്‍സെപ്റ്റിന്റെ നിര്‍മാണശൈലിയില്‍ ഞെട്ടിക്കാനുള്ളതൊന്നും കാണുന്നില്ല. അതായത്, ഉല്‍പാദനത്തിന് ലക്ഷ്യം വെച്ചു തന്നെയാണ് നിസ്സാന്‍ ഈ കണ്‍സെപ്റ്റിന് രൂപം നല്‍കിയിരിക്കുന്നതെന്ന് കരുതാം.


Click it and Unblock the Notifications








