നിസ്സാന്‍ പള്‍സര്‍ 20ന് ലോഞ്ച് ചെയ്യും
ജാപ്പനീസ് കാര്‍ നിര്‍മാതാവ് നിസ്സാന്‍ പുതിയൊരു ഹാച്ച്ബാക്ക് മോഡലുമായി വിപണിയിലെത്തുന്നു. വാഹനത്തിന്റെ ടീസര്‍ ചിത്രം ഇതിനകം തന്നെ നിസ്സാന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എസ് സെഗ്മെന്റില്‍ ലോഞ്ചു ചെയ്യാനുദ്ദേശിക്കുന്ന ഈ മോഡല്‍ പള്‍സര്‍ എന്ന പേരിലായിരിക്കും വിപണി പിടിക്കുക.

യൂറോപ്പിന്റെ വിപണിയെ ലക്ഷ്യമാക്കിയാണ് പള്‍സര്‍ മോഡല്‍ വരുന്നത് എന്നറിയുന്നു. ഇന്ത്യന്‍ വിപണിയിലേക്ക് ഈ വാഹനം എത്താനിടയില്ല. യൂറോപ്പിലെ ഫോഡ്, റിനോ, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ കാര്‍ നിര്‍മാതാക്കളുടെ സമാന സെഗ്മെന്റിലെ മോഡലുകളുമായി എതിരിടാനാണ് നിസ്സാന്‍ പള്‍സര്‍ എത്തുന്നത്.
മെയ് ഇരുപതിന് നിസ്സാന്‍ പള്‍സര്‍ മോഡല്‍ യൂറോപ്പിലെത്തിയേക്കും. ലോഞ്ച് ചടങ്ങ് ലോകത്തെല്ലായിടത്തുമുള്ള നിസ്സാന്‍ ആരാധകര്‍ക്ക് കാണാനുള്ള സൗകര്യം യൂടൂബിലൂടെ ഒരുക്കും.
യൂറോപ്പിനു ശേഷം മറ്റു വികസിത മേഖലകളിലേക്കും ഈ വാഹനം എത്തിച്ചേരും.


Click it and Unblock the Notifications








