നിസ്സാന്‍ വലിയ എസ്‌യുവികളുമായി വരുന്നു
മാസാമാസം പുറത്തിറങ്ങുന്ന വില്‍പനാക്കണക്കുകള്‍ പരിശോധിച്ചാല്‍ നിസ്സാന്‍ ബ്രാന്‍ഡിനോട് ഇന്ത്യയ്ക്കുള്ള താല്‍പര്യം വെളിപ്പെടും. തങ്ങളുടെ വളര്‍ച്ചയില്‍ തരക്കേടില്ലാത്ത ആത്മവിശ്വാസവും നിസ്സാനുണ്ട്. പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കിക്കൊണ്ട് ഈ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് നിസ്സാന്‍ ഇപ്പോള്‍.
ഇന്ത്യയിലേക്ക് കൂടുതല്‍ വലിയ എസ്‌യുവികളെത്തിക്കുവാനാണ് നിസ്സാന്‍ പദ്ധതിയിടുന്നതെന്നറിയുന്നു. നിസ്സാനില്‍ നിന്ന് പൂര്‍ണ സന്നാഹങ്ങളോടു കൂടിയ എസ്‌യുവികള്‍ നിലവില്‍ പുറത്തുവരുന്നില്ല ഇന്ത്യയില്‍. ടെറാനോ ചെറു എസ്‌യുവിയുടെ വളര്‍ച്ചയാണ് എസ് യുവികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിസ്സാനെ പ്രേരിപ്പിക്കുന്നത്.

പുതിയ നവേറ പിക്കപ്പ് ട്രക്കിന് ആധാരമാക്കി ഒരു എസ്‌യുവി വിപണിയിലെത്തിക്കാമെന്നാണ് നിസ്സാന്‍ ആലോചിക്കുന്നത്. രാജ്യത്ത് പിക്കപ്പ് ട്രക്കുകള്‍ക്ക് വലിയ പിക്കപ്പ് കിട്ടില്ലെന്നതിനാലാണ് നവേറയുടെ എസ്‌യുവി പതിപ്പ് എത്തിച്ചാല്‍ മതി എന്ന തീരുമാനത്തിനു പിന്നില്‍.
തായ്‌ലന്‍ഡില്‍ ഈ വാഹനത്തിന്റെ ഉല്‍പാദനം അധികം വൈകാതെ തന്നെ തുടങ്ങും. 2.8 ലിറ്ററ്# ശേഷിയുള്ള ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ചേര്‍ക്കുന്നത്.
ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡീവര്‍ തുടങ്ങിയ പ്രീമിയം എസ്‌യുവികളുടെ നിരയിലായിരിക്കും നവേറ എസ്‌യുവിയുടെ സ്ഥാനം.


Click it and Unblock the Notifications








