2014ലെ മികച്ച ബ്രാന്‍ഡുകളിലൊന്നായി നിസ്സാനെ തെരഞ്ഞെടുത്തു

Written By:

ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളിലൊന്നായി നിസ്സാന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ ബ്രാന്‍ഡ് കണ്‍സള്‍ടന്‍സിയായ ഇന്റര്‍ബ്രാന്‍ഡ് തങ്ങള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയത്.

ഇന്റര്‍ബ്രാന്‍ഡ് പുറത്തുവിട്ട ലിസ്റ്റില്‍ നിസ്സാന്റെ റാങ്ക് 56 ആണ്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥാപനം നടത്തിയ പഠനം നിസ്സാന് നല്‍കിയ റാങ്ക് 65 ആയിരുന്നു.

To Follow DriveSpark On Facebook, Click The Like Button
Nissan, One Of The Best Global Brands For 2014

സാമ്പത്തികമായും ഉല്‍പന്നങ്ങളുടെ കാര്യത്തിലും കാര്യത്തിലുമെല്ലാമുള്ള നിസ്സാന്റെ പ്രകടനം പഠനം വിലയിരുത്തി. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ നിസ്സാന്‍ നേതൃത്വം പുലര്‍ത്തുന്ന പുരോഗമനപരമായ നിലപാട് കമ്പനിയുടെ 'ബ്രാന്‍ഡ് ആരോഗ്യം' വര്‍ധിപ്പിക്കുന്ന ഘടകമായിരുന്നുവെന്ന് പഠനം വിലയിരുത്തി.

നിസ്സാന്‍ ബ്രാന്‍ഡിന്റെ മൊത്തം മൂല്യം 7.623 ബില്യണ്‍ ഡോളറാണെന്ന് പഠനം വിലയിരുത്തുന്നു. കഴിഞ്ഞ തവണ ഇത് 6.2 ബില്യണ്‍ ഡോളറിലാണ് നിന്നിരുന്നത്.

ജൂണ്‍ മാസത്തില്‍ ഇന്റര്‍ബ്രാന്‍ഡ് മടത്തിയ മറ്റൊരു പഠനത്തില്‍ നിസ്സാന്‍ ലോകത്തിലെ മികച്ച പരിസ്ഥിതിസൗഹൃദ ബ്രാന്‍ഡുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ നിസ്സാന്‍ ലീഫ് അടക്കമുള്ള കമ്പനിയുടെ മുന്നേറ്റങ്ങളാണ് വിലയിരുത്തപ്പെട്ടത്.

കൂടുതല്‍... #nissan #നിസ്സാന്‍
English summary
Nissan one of the world's largest automobile manufacturers, has been named as one of the world's most valuable brands for the year 2014.
Story first published: Monday, October 13, 2014, 15:27 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark