നിസ്സാന്‍ പള്‍സര്‍ നിസ്‌മോ പാരിസില്‍
നിസ്സാന്‍ പള്‍സര്‍ നിസ്‌മോ ഹാച്ച്ബാക്ക് അവതരിപ്പിക്കപ്പെട്ടു. പാരിസ് മോട്ടോര്‍ഷോയില്‍ അവതരിച്ച ഈ പ്രകടനശേഷിയേറിയ മോഡല്‍ ഫോഡ് ഫോക്കസ് എസ്ടി, ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ എന്നീ വാഹനങ്ങളുടെ എതിരാളിയായി വിപണിയിലെത്തും അധികം താമസിക്കാതെ.
സ്‌പോര്‍ടി സൗന്ദര്യം വേണ്ടുവോളം പകര്‍ന്നാണ് ഈ വാഹനം നിര്‍മിച്ചിട്ടുള്ളത്. വലിപ്പമേറിയ എയര്‍ ഇന്‍ടേക്കുകളും സ്‌പോര്‍ടി ബംപറും, എല്‍ഇഡി ഹെഡ്‌ലാമ്പുകളുമെല്ലാം ചേര്‍ന്ന് വാഹനത്തിന്റെ രോഷസൗന്ദര്യം വര്‍ധിപ്പിക്കുന്നു.

നിസ്സാന്റെ ഏറ്റവും പുതിയ ഡിസൈന്‍ തത്വത്തെ ആധാരമാക്കിത്തന്നെയാണ് പള്‍സര്‍ നിസ്‌മോയുടെ നിര്‍മാണം. കുറഞ്ഞ റൈഡ് ഹൈറ്റാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. 19 ഇഞ്ച് അലോയ്കള്‍ ഘടിപ്പിച്ചിരിക്കുന്നു.
സാറ്റിന്‍ േ്രഗ നിറമാണ് ബോഡിക്ക് പൂശിയിട്ടുള്ളത്. ഇടയില്‍ ചിവപ്പിന്റെ സാന്നിധ്യം അവിടവിടെ കാണാം.
പിന്‍വശത്ത് ഡിഫ്യൂസര്‍ നല്‍കിയിട്ടുണ്ട്. മധ്യത്തിലായി ഡ്യുവല്‍ എക്‌സോസ്റ്റ് ചേര്‍ത്തിരിക്കുന്നു. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചച സ്‌പോയ്‌ലര്‍ പള്‍സര്‍ നിസ്‌മോയോടു ചേര്‍ത്തിരിക്കുന്നു.


Click it and Unblock the Notifications








