കര്‍ദാസിയാന്റെ പിന്‍വശം ജിടിആറിനോളം പോരില്ലെന്ന് നിസ്സാന്‍
പേപ്പര്‍ മാഗസിനില്‍ വന്ന കിം കര്‍ദാസിയാന്‍ ചിത്രങ്ങള്‍ വൈറലായ സമയമാണിത്. ഈ ചിത്രങ്ങള്‍ നമ്മളെല്ലാവരും ആവേശത്തോടെ കണ്ടതുമാണല്ലോ? വളരെ തന്ത്രപൂര്‍വമായ നീക്കത്തിലൂടെ ഈ അവസരം നിസ്സാന്‍ മുതലെടുക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.
തങ്ങളുടെ സ്‌പോര്‍ട്‌സ്‌കാര്‍ മോഡലായ ജിടിആറിനെ കര്‍ദാസിയാന്റെ പിന്‍വശവുമായി താരതമ്യം ചെയ്താണ് നിസ്സാന്‍ വാര്‍ത്തയിലിടം നേടുന്നത്. നിസ്സാന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കര്‍ദാസിയാന്റെ പിന്‍വശം സംബന്ധിച്ച തങ്ങളുടെ താല്‍പര്യം നിസ്സാന്‍ പങ്കുവെച്ചത്.

ജിടിആര്‍ നിസ്‌മോയുടെ പിന്‍വശം കര്‍ദാസിയാന്റെ പിന്‍വശത്തേക്കാള്‍ വലുതാണെന്നാണ് നിസ്സാന്‍ അവകാശപ്പെടുന്നത്. ഇത് തെളിയിക്കാനായി കര്‍ദാസിയന്റെയും ജിടിആര്‍ നിസ്‌മോയുടെയും പിന്‍വശങ്ങള്‍ നിസ്സാന്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇക്കാര്യത്തില്‍ നമുക്ക് കൂടുതല്‍ സംശയം തോന്നുക സ്വാഭാവികമാണ്. പേപ്പര്‍ മാഗസിനിലേക്ക് പലവട്ടം പോയാലല്ലാതെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ നമുക്ക് സാധിക്കില്ല. നിസ്സാന്‍ പോലൊരു വന്‍ ബ്രാന്‍ഡ് ഇങ്ങനെയൊക്കെ അവകാശപ്പെട്ടാല്‍ നമ്മളെപ്പോലൊരു സാധാരണക്കാരന് വേറെ വഴിയില്ലല്ലോ?
താഴെ നിസ്സാന്റെ ട്വിറ്റ് കാണാം.


Click it and Unblock the Notifications








