നിസ്സാന്‍ റിയര്‍വ്യൂ മിററിന് സേഫ്റ്റി അവാര്‍ഡ്
നിസ്സാന്‍ സ്മാര്‍ട് റിയര്‍വ്യൂ മിറര്‍ സാങ്കേതികതയ്ക്ക് '2014 ട്രാഫിക് സേഫ്റ്റി അച്ചീവ്‌മെന്റ് അവാര്‍ഡ്' ലഭിച്ചു. ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ വെച്ചാണ് സമ്മാനപ്രഖ്യാപനം നടന്നത്.
ട്രാഫിക് സുരക്ഷയ്ക്കായി സംഭാവന ചെയ്യുന്ന കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കാണ് സമ്മാനം നല്‍കുന്നത്. നിസ്സാന്‍ സ്മാര്‍ട് റിയര്‍വ്യൂ മിറര്‍ വികസിപ്പിച്ചെടുത്ത യൂയിച്ചി തസാക്കിക്കാണ് അവാര്‍ഡ് പോകുക.
പുതിയ കാലത്തെ വാഹനങ്ങളുടെ ഡിസൈന്‍ റിയര്‍വ്യൂ മിററുകളുടെ പരിമിതികള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഉള്ളിലൂടെ കണ്ണാടിയിലൂടെ പിന്നിലേക്കുള്ള കാഴ്ച വളരെ പരിമിതമാണിപ്പോള്‍. പിന്‍ കാബിനിലെ ഹെഡ്‌റെസ്റ്റുകള്‍ വലിയൊരു തടസ്സമാണ്. ഈ പരിമിതി മറികടക്കുന്നു എന്നതാണ് നിസ്സാന്‍ കണ്ണാടിയുടെ പ്രത്യേകത.
പിന്നിലെ കാഴ്ചകള്‍ ശക്തിയേറിയ കാമറകള്‍ വഴി മിററിലെത്തിക്കുകയാണ് ഈ സാങ്കേതികത ചെയ്യുന്നത്. മഴയും മറ്റു പ്രതികൂലസാഹചര്യങ്ങളുമെല്ലാം നേരിടാനുള്ള ഈ കാമറകളുടെ കഴിവാണ് നിര്‍ണായകമാകുന്നത്. ഏതു സാഹചര്യത്തിലും മികച്ച പിന്‍കാഴ്ച നല്‍കാന്‍ മിററുകള്‍ക്കു സാധിക്കുന്നു.


Click it and Unblock the Notifications








