പുതിയ നിസ്സാന്‍ സണ്ണി 6.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

By Santheep

നിസ്സാന്‍ സണ്ണിയുടെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 6.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഡീസല്‍ പതിപ്പിന് 7.99 ലക്ഷം രൂപയാണ് വില.

ടോപ് എന്‍ഡ് വേരിയന്റായ എക്‌സ്‌വിക്ക് 9.33 ലക്ഷമാണ് എക്‌സ്‌ഷോറൂം വില. ഇതുകൂടാതെ ഓപ്ഷണലായി രണ്ട് വേരിയന്റുകള്‍ കൂടി നല്‍കുന്നുണ്ട് നിസ്സാന്‍. ഈ പ്രീമിയം വേരിയന്റുകളിലൊന്ന് തുകല്‍ സീറ്റുകളോടുകൂടിയതാണ്. മറ്റൊന്ന് സുരക്ഷാ സംവിധാനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ അജിന്‍ക്യാ പാരലികര്‍ അയച്ച ചിത്രങ്ങൾ താഴെ കാണാം.

പുതിയ നിസ്സാന്‍ സണ്ണി 6.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

ചിത്രങ്ങളിലൂടെ നീങ്ങുക

പുതിയ നിസ്സാന്‍ സണ്ണി 6.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

നിസ്സാന്‍ ടീന മോഡലിന്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ സണ്ണിയുടെ ഹെഡ്‌ലാമ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.

വേരിയന്റുകള്‍

വേരിയന്റുകള്‍

മൊത്തം എട്ടു വേരിയന്റുകളാണ് പുതിയ സണ്ണിക്കുള്ളത്. എക്‌സ്ഇ, എക്‌സ്ഇ ഡി, എക്‌സ്എല്‍, എക്‌സ്എല്‍ സിവിടി, എക്‌സ്എല്‍ ഡി, എക്‌സ്‌വി ഡി, എക്‌സ്‌വി പ്രീമിയം പാക്ക് 1, എക്‌സ്‌വി പ്രീമിയം പാക്ക് 2 എന്നിങ്ങനെ.

പുതിയ നിസ്സാന്‍ സണ്ണി 6.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

എക്‌സ്ഇ വേരിയന്റാണ് അടിസ്ഥാനപതിപ്പ്. ഇത് ബോഡിനിറത്തിലുള്ള ബംപറുമായി വരുന്നു. ഏറ്റവും ഉയര്‍ന്ന വേരിയന്റായ എക്‌സ്‌വി പ്രീമിയം പാക്ക് 2 വേരിയന്റില്‍ അലോയ് വീലുകള്‍, ഇലക്ട്രികമായി അഡ്ജസ്റ്റു ചെയ്യാവുന്ന വിങ് മിററുകള്‍, യുഎസ്ബി കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റം തുടങ്ങിയ നിരവധി സന്നാഹങ്ങള്‍ നിറച്ചിരിക്കുന്നു.

പുതിയ നിസ്സാന്‍ സണ്ണി 6.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

ഹെഡ്‌ലൈറ്റിന്റെ വലിപ്പം വര്‍ധിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ഗ്രില്ലിന്റെ ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്. ഗ്രില്ലിനു ചുറ്റുമായി കാണുന്ന ക്രോമിയം പട്ടം വാഹനത്തിന് പ്രീമിയം നിലവാരം നല്‍കുന്നു. ഫോഗ് ലാമ്പിനു താഴെയായും ക്രോമിയം പൂശിയിരിക്കുന്നതു കാണാം.

പുതിയ നിസ്സാന്‍ സണ്ണി 6.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

വിങ് മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ചേര്‍ത്തതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. റിയര്‍ ബംപറിന്റെ ഡിസൈന്‍ മാറിയിട്ടുണ്ട്.

പുതിയ നിസ്സാന്‍ സണ്ണി 6.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

ഒരു പുതിയ ബോഡി കളര്‍ കൂടി നിസ്സാന്‍ സണ്ണിക്ക് ചേര്‍ത്തിട്ടുണ്ട്. ടോപ് എന്‍ഡ് വേരിയന്റുകള്‍ക്ക് Y ആകൃതിയിട്ടുള്ള 12 സ്‌പോക് അലോയ് വീലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

പുതിയ നിസ്സാന്‍ സണ്ണി 6.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

ഇന്റീരിയറില്‍ പുതിയ, മൂന്ന് ആരങ്ങളുള്ള ഒരു സ്റ്റീയറിങ് വീല്‍ നല്‍കിയിരിക്കുന്നു. സെന്റര്‍ കണ്‍സോളിന് പിയാനോ ബ്ലാക്ക് നിറമാണ് പൂശിയിരിക്കുന്നത്. പുതുക്കലുകളോടെയാണ് സണ്ണിയുടെ മ്യൂസിക് സിസ്റ്റം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റില്‍ റിവോഴ്സ് കാമറ ചേര്‍ക്കും.

പുതിയ നിസ്സാന്‍ സണ്ണി 6.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

സീറ്റ് ഫാബ്രിക്‌സും ഡോര്‍ ഫാബ്രിക്‌സുമെല്ലാം കൂടുതല്‍ നിലവാരപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികമായി മാറ്റങ്ങളൊന്നും പുതിയ സണ്ണിക്കില്ല. പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ ഈ വാഹനം ലഭിക്കും വിപണിയില്‍. രണ്ട് എന്‍ജിന്‍ പതിപ്പിലും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ചേര്‍ത്ത് ലഭിക്കും. എആര്‍എഐ സാക്ഷ്യപ്പെടുത്തിയതുപ്രകാരം ലിറ്ററിന് 21.64 കിലോമീറ്റര്‍ മൈലേജാണ് പെട്രോള്‍ പതിപ്പിനുള്ളത്. ഡീസല്‍ പതിപ്പിന് 22.71 കിലോമീറ്റര്‍ മൈലേജും ചേര്‍ത്തിരിക്കുന്നു.

വിലകൾ

വിലകൾ

  • എക്സ്എൽ പെട്രോൾ - 6.99 ലക്ഷം
  • എക്സ്എൽ പെട്രോൾ - 7.61 ലക്ഷം
  • എക്സ്എൽ സിവിടി പെട്രോൾ - 8.91 ലക്ഷം
  • എക്സ്ഇ ഡി - 7.99 ലക്ഷം
  • എക്സ്എൽ ഡി - 8.60 ലക്ഷം
  • എക്‌സ്‌വി ഡി - 9.33 ലക്ഷം
  • എക്‌സ്‌വി പ്രീമിയം (തുകൽ) - 9.80 ലക്ഷം
  • എക്‌സ്‌വി പ്രീമിയം (സുരക്ഷ) - 9.60 ലക്ഷം

More from DriveSpark

Article Published On: Thursday, July 3, 2014, 15:33 [IST]
English summary
The facelifted Nissan Sunny has been launched at a starting price of Rs 6.99 lakh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X