പുതിയ നിസ്സാന്‍ സണ്ണിയുടെ വേരിയന്റുകൾ

നിസ്സാന്‍ സണ്ണി സെഡാന്റെ മുഖംമിനുക്കിയ പതിപ്പ് ഇന്ത്യയിലെത്താന്‍ തയ്യാറൈടുപ്പുകള്‍ തുടങ്ങി. ലോഞ്ചിനു മുന്നോടിയായി ആന്‍ഡമാനില്‍ വെച്ച് ഈയിടെ സംഘടിപ്പിച്ച മീഡിയ ഡ്രൈവില്‍ ഞങ്ങളും പങ്കെടുത്തിരുന്നു. നിസ്സാന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യത്തിലോ സണ്ണി സെഡാന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തും.

നിരവധി മാറ്റങ്ങളോടെയാണ് 2014 നിസ്സാന്‍ സണ്ണി സെഡാന്‍ വിപണിയിലെത്തുന്നത്. അവ വിശദമായി താഴെ അറിയാം.

പുതിയ നിസ്സാന്‍ സണ്ണിയുടെ ലോഞ്ച് അടുത്ത മാസം

ക്ലിക്കിനീങ്ങുക

വേരിയന്റുകള്‍

വേരിയന്റുകള്‍

മൊത്തം എട്ടു വേരിയന്റുകളാണ് പുതിയ സണ്ണിക്കുണ്ടാവുക. എക്‌സ്ഇ, എക്‌സ്ഇ ഡി, എക്‌സ്എല്‍, എക്‌സ്എല്‍ സിവിടി, എക്‌സ്എല്‍ ഡി, എക്‌സ്‌വി ഡി, എക്‌സ്‌വി പ്രീമിയം പാക്ക് 1, എക്‌സ്‌വി പ്രീമിയം പാക്ക് 2 എന്നിങ്ങനെ.

പുതിയ നിസ്സാന്‍ സണ്ണിയുടെ ലോഞ്ച് അടുത്ത മാസം

എക്‌സ്ഇ വേരിയന്റാണ് അടിസ്ഥാനപതിപ്പ്. ഇത് ബോഡിനിറത്തിലുള്ള ബംപറുമായി വരുന്നു. ഏറ്റവും ഉയര്‍ന്ന വേരിയന്റായ എക്‌സ്‌വി പ്രീമിയം പാക്ക് 2 വേരിയന്റില്‍ അലോയ് വീലുകള്‍, ഇലക്ട്രികമായി അഡ്ജസ്റ്റു ചെയ്യാവുന്ന വിങ് മിററുകള്‍, യുഎസ്ബി കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റം തുടങ്ങിയ നിരവധി സന്നാഹങ്ങള്‍ നിറച്ചിരിക്കുന്നു.

പുതിയ നിസ്സാന്‍ സണ്ണിയുടെ ലോഞ്ച് അടുത്ത മാസം

ഹെഡ്‌ലൈറ്റിന്റെ വലിപ്പം വര്‍ധിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ഗ്രില്ലിന്റെ ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്. ഗ്രില്ലിനു ചുറ്റുമായി കാണുന്ന ക്രോമിയം പട്ടം വാഹനത്തിന് പ്രീമിയം നിലവാരം നല്‍കുന്നു. ഫോഗ് ലാമ്പിനു താഴെയായും ക്രോമിയം പൂശിയിരിക്കുന്നതു കാണാം.

പുതിയ നിസ്സാന്‍ സണ്ണിയുടെ ലോഞ്ച് അടുത്ത മാസം

വിങ് മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ചേര്‍ത്തതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. റിയര്‍ ബംപറിന്റെ ഡിസൈന്‍ മാറിയിട്ടുണ്ട്.

പുതിയ നിസ്സാന്‍ സണ്ണിയുടെ ലോഞ്ച് അടുത്ത മാസം

ഒരു പുതിയ ബോഡി കളര്‍ കൂടി നിസ്സാന്‍ സണ്ണിക്ക് ചേര്‍ത്തിട്ടുണ്ട്. ടോപ് എന്‍ഡ് വേരിയന്റുകള്‍ക്ക് Y ആകൃതിയിട്ടുള്ള 12 സ്‌പോക് അലോയ് വീലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

പുതിയ നിസ്സാന്‍ സണ്ണിയുടെ ലോഞ്ച് അടുത്ത മാസം

ഇന്റീരിയറില്‍ പുതിയ, മൂന്ന് ആരങ്ങളുള്ള ഒരു സ്റ്റീയറിങ് വീല്‍ നല്‍കിയിരിക്കുന്നു. സെന്റര്‍ കണ്‍സോളിന് പിയാനോ ബ്ലാക്ക് നിറമാണ് പൂശിയിരിക്കുന്നത്. പുതുക്കലുകളോടെയാണ് സണ്ണിയുടെ മ്യൂസിക് സിസ്റ്റം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റില്‍ റിവോഴ്സ് കാമറ ചേര്‍ക്കും.

പുതിയ നിസ്സാന്‍ സണ്ണിയുടെ ലോഞ്ച് അടുത്ത മാസം

സീറ്റ് ഫാബ്രിക്‌സും ഡോര്‍ ഫാബ്രിക്‌സുമെല്ലാം കൂടുതല്‍ നിലവാരപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികമായി മാറ്റങ്ങളൊന്നും പുതിയ സണ്ണിക്കില്ല. പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ ഈ വാഹനം ലഭിക്കും വിപണിയില്‍. രണ്ട് എന്‍ജിന്‍ പതിപ്പിലും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ചേര്‍ത്ത് ലഭിക്കും. എആര്‍എഐ സാക്ഷ്യപ്പെടുത്തിയതുപ്രകാരം ലിറ്ററിന് 21.64 കിലോമീറ്റര്‍ മൈലേജാണ് പെട്രോള്‍ പതിപ്പിനുള്ളത്. ഡീസല്‍ പതിപ്പിന് 22.71 കിലോമീറ്റര്‍ മൈലേജും ചേര്‍ത്തിരിക്കുന്നു.

More from DriveSpark

Article Published On: Monday, June 16, 2014, 16:01 [IST]
English summary
Nissan India will soon launch the facelifted Sunny in the Indian market. The details of the new sedan has been revealed and we've compiled it here.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X