നിസ്സാന്‍ ടെറാനോ ആള്‍ വീല്‍ ഡ്രൈവ് 2015ല്‍
നിസ്സാന്‍ ടെറാനോ എസ്‌യുവിയുടെ ആള്‍ വീല്‍ ഡ്രൈവ് പതിപ്പ് നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നു. 2015ല്‍ ഈ പതിപ്പ് വിപണിയിലെത്തുമെന്ന് നിസ്സാന്‍ ഇന്ത്യ പ്രസിഡണ്ട് ഗില്ലോം സികാര്‍ഡ് അറിയിച്ചു.
റിനോ ഡസ്റ്ററിന്റെ ഫോര്‍വീല്‍ പതിപ്പ് ഈയിടെയാണ് വിപണിയിലെത്തിയത്. ഡസ്റ്ററിനെക്കാള്‍ പ്രീമിയം നിലവാരത്തിലാണ് ടെറാനോ വിപണിയിലുള്ളത്.

ഡസ്റ്റര്‍ ഫോര്‍വീല്‍ഡ്രൈവില്‍ ചേര്‍ത്തതിനു സമാനമായ സാങ്കേതിക സന്നാഹങ്ങള്‍ തന്നെയായിരിക്കും ടെറാനോയിലുണ്ടായിരിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനോടു ചേര്‍ക്കുക. ഇലക്ട്രോണിക് ടോര്‍ക്ക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റവും ഈ വാഹനത്തിലുണ്ടായിരിക്കും.
ആന്റി സ്‌കിഡ് റസിസ്റ്റന്‍സ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ടെറാനോ എസ്‌യുവിയുടെ ആള്‍വീല്‍ഡ്രൈവ് പതിപ്പിലുണ്ടായിരിക്കും.
1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ടെറാനോയിലുള്ളത്. 110 പിഎസ് കരുത്തു പകരുന്നു ഈ എന്‍ജിന്‍. 248 എന്‍എം ചക്രവീര്യം.


Click it and Unblock the Notifications








