ഡിസൈര്‍ എതിരാളിക്കായി നിസ്സാന്‍ ഗൂഢാലോചന

By Santheep

നിസ്സാന്‍ ഇന്ന് ഇന്ത്യയുടെ വോള്യം മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കുന്നത് മൈക്ര, സണ്ണി, ടെറാനോ എന്നീ വാഹനങ്ങളുടെ പിന്തുണയിലാണ്. ടീന, എക്‌സ് ട്രെയില്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് വലിയ തോതിലുള്ള സംഭാവനകളൊന്നും വില്‍പനയുടെ കാര്യത്തില്‍ നല്‍കുവാനില്ല. പുതിയ വാര്‍ത്തകള്‍ പറയുന്നത്, കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കുന്ന ഒരു സെഗ്മെന്റിലേക്ക് കടക്കുവാന്‍ നിസ്സാന്‍ പദ്ധതിയിടുന്നതായാണ്.

മാരുതി ഡിസൈര്‍, ഹോണ്ട അമേസ് എന്നീ കാറുകള്‍ അടക്കിഭരിക്കുന്ന കോംപാക്ട് സെഡാന്‍ (4 മീറ്ററിനുള്ളില്‍ വരുന്ന കാറുകള്‍) വിഭാഗത്തിലേക്ക് ഒരു കാറെത്തിക്കാന്‍ നിസ്സാന് പരിപാടിയുണ്ടെന്നാണ് കേള്‍വി.

Nissan Turns Towards a Sub-4Metre Sedan

ഇതുസംബന്ധിച്ച് നിസ്സാനില്‍ നിന്ന് ചില ഔദ്യോഗിക ശബ്ദങ്ങളും കേള്‍ക്കുന്നുണ്ട്. ആഫ്രിക്ക, വെസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ കോംപാക്ട് സെഡാന്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഈ മേഖലകളുടെ ചുമതലയുള്ള ടൊറു ഹാസെഗാവ പറഞ്ഞതായാണ് അറിയുന്നത്.

കോംപാക്ട് സെഡാന്‍, ലൈറ്റ് എസ്‌യുവി സെഗ്മെന്റുകളിലേക്ക് വാഹനങ്ങളെത്തിക്കാന്‍ നിസ്സാന്‍ പദ്ധതികള്‍ നീക്കിക്കഴിഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 2016-17 കാലയളവില്‍ത്തന്നെ ഇത് സംഭവിച്ചേക്കും.

More from DriveSpark

Article Published On: Thursday, February 13, 2014, 17:24 [IST]
English summary
Nissan has announced that it will focus on the sub-4metre sedan segment going forward.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X