ഹോണ്ടയില്‍ എന്‍വിഡിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം

By Santheep

ഹോണ്ടയുടെ കണക്ട് ഇന്‍ കാര്‍ ഓഡിയോ സിസ്റ്റം ഇനിമുതല്‍ എന്‍വിഡിയ ടെഗ്ര മൊബൈല്‍ പ്രൊസസ്സറില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം. ഹോണ്ട സിവിക് 2015 മോഡല്‍, സിവിക് ടൂറര്‍, സിആര്‍വി എന്നീ മോഡലുകളിലാണ് എന്‍വിഡിയയുടെ സാന്നിധ്യം ആദ്യമുണ്ടാവുക.

എന്‍വിഡിയയുടെ സാങ്കേതികതകള്‍ കാറുകളിലുപയോഗിക്കുന്ന പത്തൊമ്പതാമത്തെ ബ്രാന്‍ഡാണ് ഹോണ്ട. വാഹനങ്ങളിലേക്കുള്ള എന്‍വിഡിയയുടെ കടന്നുവരവിനു ശേഷം നടക്കുന്ന ഒരു സുപ്രധാന നീക്കമാണിതെന്ന് എന്‍വിഡിയയുടെ ഓട്ടോമോട്ടീവ് വിഭാഗത്തിന്റെ തലവനായ റോബ് സോഗര്‍ പറഞ്ഞു.

NVIDIA To Power Honda Infotainment System

ആന്‍ഡ്രോയ്ഡില്‍ അധിഷ്ഠിതമായ ഇന്‍ഫോടെയ്ന്‍മെന്റ് പ്ലാറ്റ്‌ഫോമാണ് തങ്ങളുടേതെന്ന് റോബ് അറിയിക്കുന്നു. സ്മാര്‍ട്‌ഫോണുകളുമായി ഓട്ടോമോട്ടീവ് മേഖലയെ സമ്പര്‍ക്കം ചെയ്യിക്കുന്നതിലൂടെ തങ്ങള്‍ ഒരു പുതിയ തലമുറ സുരക്ഷാ സംവിധാനത്തിന്റെ വക്താക്കളാകുകയാണെന്ന് എന്‍വിഡിയ വിശ്വസിക്കുന്നു.

ആന്‍ഡ്രോയ്ഡ് 4.0.4-നെ ഹോണ്ട സിവിക്, സിവിക് ടൂറര്‍, സിആര്‍വി എന്നിവയുടെ പുതുതലമുറ പതിപ്പുകളോട് ചേര്‍ത്തുവെക്കാന്‍ എന്‍വിഡിയയും ഹോണ്ടയുടെ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. എന്‍വിഡിയ പ്രോസസ്സറുകള്‍ ഹോണ്ട എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഉപയോഗക്ഷമത ഇനിയും വര്‍ധിപ്പിക്കും. ടച്ച്‌സ്‌ക്രീന്‍ (പിഞ്ച്, സൂം, സൈ്വപ് തുടങ്ങിയവ) കൂടുതല്‍ പ്രതികരണക്ഷമതയോടെ അനുഭവിക്കാന്‍ എന്‍വിഡിയ പ്രോസസര്‍ സഹായിക്കും.

സാറ്റലൈറ്റ് നാവിഗേഷന്‍, റിയര്‍വ്യൂ കാമറ തുടങ്ങിയ ഉപയോഗങ്ങള്‍ക്കായി ടെഗ്ര സിസ്റ്റത്തില്‍ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണുള്ളത്. ഗ്രാഫിക്‌സ് സപ്പോര്‍ട്ട് മികച്ചതാണ്. സ്‌ക്രീന്‍ കസ്റ്റമൈസ് ചെയ്യാനുള്ള വിശാലമായ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് ടെഗ്രയില്‍.

Most Read Articles

Malayalam
കൂടുതല്‍... #honda
English summary
NVIDIA has announced its NVIDIA Tegra mobile processor will power the new Honda Connect in-car audio and information system in the 2015 Honda Civic, Civic Tourer and CR-V, which is scheduled to launched next year in Europe.
Story first published: Saturday, October 11, 2014, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X