രാജ്യത്ത് കൂടുതല്‍ വില്‍ക്കുന്നത് വെള്ളക്കാറുകള്‍

By Santheep

ഇന്ത്യക്കാരന്റെ പ്രിയപ്പെട്ട നിറമാണ് വെള്ള. ഏത് സന്ദര്‍ഭത്തിനും ഇണങ്ങുന്ന നിറമായാണ് വെള്ളയെ ഇന്ത്യന്‍ ജനത മനസ്സിലാക്കുന്നത്. രാഷ്ട്രീയക്കാര്‍ തങ്ങളുടെ ലാളിത്യത്തിന്റെയും ശുദ്ധമായ പ്രതിച്ഛായയുടെയുമെല്ലാം പ്രതീകമായി വെള്ള വസ്ത്രം ഉപയോഗിക്കുന്നു.

കാറുകള്‍ വാങ്ങുമ്പോഴും ഇന്ത്യക്കാര്‍ ഇതേ മാനദണ്ഡം പുലര്‍ത്തുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ രണ്ടില്‍ ഒന്ന് വെള്ളയാണെന്ന് കണക്കുകള്‍ പറയുന്നു. കൂടുതല്‍ ഇളം നിറങ്ങളോടാണ് രാജ്യത്തെ ഉപഭോക്താക്കള്‍ താല്‍പര്യം കാണിക്കുന്നത്. വെള്ള കഴിഞ്ഞാല്‍ ഗ്രേ, സില്‍വര്‍ എന്നീ നിറങ്ങളാണത്രെ ഇന്ത്യക്കാര്‍ ഏറെയും തെരഞ്ഞെടുക്കുന്നത്.

One in every two cars sold in india is painted white

ഉത്തരേന്ത്യക്കാര്‍ക്കാണ് വെള്ളക്കാറുകളോട് ഭ്രമം കൂടുതലുള്ളത്. ഇവിടെ വിറ്റഴിച്ച കാറുകളില്‍ 66 ശതമാനവും വെള്ളനിറം പൂശിയവയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 35 ശതമാനമാണ് വെള്ളക്കാറുകളുടെ വില്‍പന.

ദക്ഷിണേന്ത്യയിലും രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ചുവപ്പ്, മറൂണ്‍ നിറങ്ങള്‍ക്ക് തരക്കേടില്ലാത്ത ഡിമാന്‍ഡുണ്ട്. രാജ്യത്തെ 2013 വില്‍പനയില്‍ 11 ശതമാനവും മറൂണ്‍ നിറം പൂശിയ കാറുകളായിരുന്നുവെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. കിഴക്കന്‍ പ്രദേശങ്ങളിലും മറൂണിന് നിറയെ ആരാധകരുണ്ട്.

മെഴ്‌സിഡിസ് ബെന്‍സ് വാങ്ങുന്ന യുവാക്കളിലധികവും ചുവപ്പു നിറമാണ് തെരഞ്ഞെടുക്കുന്നത്. ഓഡി ആര്‍8, ആര്‍എസ്7, ആര്‍എസ്5, എസ്4, ടിടി എന്നീ വാഹനങ്ഹളുടെ ചുവപ്പു നിറത്തിലുള്ള വേര്‍ഷനുകളാണ് ഏറെയും വിറ്റഴിക്കപ്പെടുന്നത്.

More from DriveSpark

Article Published On: Monday, October 13, 2014, 18:01 [IST]
English summary
Indians seem to prefer lighter colours for their machines, with one in every two cars sold in the country painted in white.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X