വീട്ടുസാമാനം കൊണ്ട് ഓപ്പൺ സോഴ്സ് കാർ

എല്ലാവര്‍ക്കും കാര്‍ എന്ന സ്വപ്‌നം ആദ്യം കണ്ടത് ഒരുപക്ഷേ ഹിറ്റലറായിരിക്കണം. പിന്നീടത് നമ്മുടെ ഇന്ദിരാഗാന്ധിവരെ ഏറ്റുപിടിച്ചു. ഇവര്‍ക്കൊന്നും സാധിക്കാതെ പോയ ആ വന്‍സ്വപ്നം ഓഎസ്‌വെഹിക്കിള്‍ എന്ന സ്ഥാപനം നടപ്പാക്കിയേക്കും. ഓപ്പൺ സോഴ്സ് വെഹിക്കിൾ എന്നാണ് ഓഎസ്‌വെഹിക്കിള്‍ എന്ന പേരിനെ പിടിച്ചുനീട്ടിയാൽ കിട്ടുക.

ഈ വാഹനം നിർമിക്കുന്നതിനു വേണ്ട സാധനങ്ങളെല്ലാംതന്നെ ഓപ്പൺ സോഴ്സായി കിട്ടുമെന്നാണ് ഈ പേരിൽ നിന്ന് മനസ്സിലാക്കേണ്ടത്. വീട്ടിൽ വെച്ച് കാർ പൂർണമായും അസംബ്ൾ ഇവർ ചെയ്യുന്നത്.

ഓപ്പൺ സോഴ്സ് കാർ

പേരിൽത്തന്നെയുണ്ട് ഇവർ നടത്താനുദ്ദേശിക്കുന്ന വിപ്ലവത്തിൻറെ സ്വഭാവം. പേറ്റൻറഡ് ആയ ഒരു വസ്തുവും ഉപയോഗിക്കാതെ അത്യാവശ്യകാര്യങ്ങൾക്കുപയോഗിക്കാവുന്ന ഒരു കാർ, ഏറ്റവും ചെലവുകുറവിൽ നിർമിക്കുക. ഇറ്റലിയിലെ ഓഎസ്‌വെഹിക്കിള്‍ നിർമിച്ച ആദ്യത്തെ വാഹനത്തിന് പേര് ടാബി എന്നാകുന്നു. നിരവധി ഓട്ടോ ഷോകളിൽ ഈ വാഹനം ഇതിനകം പ്രദർശിപ്പിച്ചുകഴിഞ്ഞു. ഒരു മണിക്കൂർ കൊണ്ട് ഈ വാഹനത്തിൻറെ അസംബ്ലിംഗ് ജോലി പൂർത്തിയാകും.

ഓപ്പൺ സോഴ്സ് കാർ

ഈ വാഹനം റോഡിലിറക്കാൻ നിയമപരമായ പ്രശ്നങ്ങളൊന്നുതന്നെയില്ല എന്നതാണ് കാര്യം. ടോബി എന്ന, ചിത്രത്തിൽ കാണുന്ന രൂപം യഥാർത്ഥത്തിൽ വാഹനത്തിൻറെ ചാസിയാണ്. ഈ ചാസിയിലാണ് കാർ നിർമിക്കുക. ഈ കാറിനെ അർബൻ ടാബി എന്നുവിളിക്കും.

ഓപ്പൺ സോഴ്സ് കാർ

2 സീറ്ററായും 4 സീറ്ററായും ടോബി നിർമിച്ചുകിട്ടും. പെട്രോൾ എൻജിനിലും ഇലക്ട്രിക് മോട്ടോറിലും കാർ ലഭ്യമാണ്. ഒരു ഹൈബ്രിഡ് പതിപ്പും കന്പനി നിർമിച്ചുനൽകുന്നുണ്ട്.

ഓപ്പൺ സോഴ്സ് കാർ

നിയമപരമായ അനുമതി ലഭിച്ച ടോബി പതിപ്പിൻറെ പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്. 5,350 ഡോളർ മുതൽ 8000 ഡോളർ വരെ വിലവരും ടോബി കാറുകൾക്ക്. ഈ വർഷത്തിൽ തന്നെ ടോബി കാറുകൾ യാഥാർത്ഥ്യമായേക്കും.

വീഡിയോ

ഓപ്പൺ സോഴ്സ് കാർ

More from DriveSpark

Article Published On: Monday, February 17, 2014, 13:54 [IST]
English summary
The company, named OSVehicle, is working on one exact such concept to bring home made vehicles to everyone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X