പുതിയ വാഗണ്‍ ആര്‍ പാക്കിസ്താനില്‍
സുസൂക്കിയുടെ പാക്കിസ്താന്‍ ഉപവിഭാഗമായ പാക് സുസൂക്കി മോട്ടോര്‍ കമ്പനി പുതിയ തലമുറ മാരുതി സുസൂക്കി വാഗണ്‍ ആര്‍ പുറത്തിറക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാഹനത്തിന്റെ ലോഞ്ച് നടന്നത്.
വാഗണ്‍ ആര്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള കച്ചവടബന്ധങ്ങള്‍ ഊഷ്മളല്ലാത്ത സാഹചര്യം കണക്കിലെടുത്ത് ഇന്തോനീഷ്യയില്‍ നിന്നാണ് പുതിയ വാഗണ്‍ ആര്‍ ഇറക്കുമതി ചെയ്യുന്നത്. പാകിസ്താനിലെ വാഗണ്‍ ആറിലെ സവിശേഷതകള്‍ താഴെ അറിയാം.

വാഗണ്‍ ആര്‍ പാക്കിസ്താനില്‍
പാക് സുസൂക്കി പാക്കിസ്താനില്‍ പുറത്തിറക്കിയ വാഗണ്‍ ആറിന്റെ വിശേഷങ്ങള്‍ അടുത്ത താളുകളില്‍.

ഇന്തോനീഷ്യയില്‍ നിന്ന് ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ് പാക് സുസൂക്കി ചെയ്യുന്നത്. സുസൂക്കിക്ക് പാക്‌സിതാനിലുള്ള അസംബ്ലിംഗ് പ്ലാന്റില്‍ വെച്ച് ഇവ യോജിപ്പിക്കും.

3.6 മീറ്റര്‍ നീളവും 1.47 മീറ്റര്‍ വീതിയും 1.67 മീറ്റര്‍ ഉയരവും പാക് സുസൂക്കി പുറത്തിറക്കുന്ന വാഗണ്‍ ആറിനുണ്ട്. 2.4 മീറ്ററാണ് വാഹനത്തിന്റെ വീല്‍ബേസ്. 170 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും പാക് വാഗണ്‍ ആറിനുണ്ട്.

രണ്ടാം യൂറോപ്യന്‍ കരിമ്പുകച്ചട്ടം അനുസരിക്കുന്ന 998 സിസി കെ10ബി 3 സിലിണ്ടര്‍ എന്‍ജിനാണ് പാക് വാഗണ്‍ ആറിലുള്ളത്.

67 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന വാഗണ്‍ ആര്‍ എന്‍ജിന്‍ 90 എന്‍എം ചക്രവീര്യവും പുറത്തെടുക്കുന്നു. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

പാക് വാഗണ്‍ ആറിന്റെ ടോപ് എന്‍ഡ് മോഡലില്‍ പവര്‍ സ്റ്റീയറിംഗ് ചേര്‍ത്തിട്ടുണ്ട്. എയര്‍ കണ്ടീഷനിംഗ്, 2 ഡിന്‍ ഓഡിയോ സിസ്റ്റം എന്നീ സന്നാഹങ്ങളുമുണ്ട്. എബിഎസ്, ഓയര്‍ബാഗ് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ ഒരു വേരിയന്റിലും നല്‍കുന്നില്ല.

പാകിസ്താനിലെ വാഹനവിപണിയിലും സുസൂക്കി തന്നെയാണ് മുമ്പില്‍. 54 ശതമാനമാണ് സുസൂക്കിയുടെ വിപണിവിഹിതം. കഴിഞ്ഞ വര്‍ഷം സുസൂക്കിയുടെ പാക് പ്ലാന്റില്‍ നിന്ന് 77,000 വാഹനങ്ങള്‍ പുറത്തിറങ്ങി.

വിലകള്‍
- വിഎക്‌സ്: 899,000 രൂപ (ഇന്ത്യന്‍ രൂപയില്‍ 5.60 ലക്ഷം)
- വിഎക്‌സ്ആര്‍: 1,049,000 (ഇന്ത്യന്‍ രൂപയില്‍ 6.53 ലക്ഷം)
- വിഎക്‌സ്എല്‍: 1,089,000 (ഇന്ത്യന്‍ രൂപയില്‍ 6.79 ലക്ഷം)


Click it and Unblock the Notifications








