20,35,77,000 രൂപയുടെ ആഡംബരക്കാറുകള്‍ കത്തിനശിച്ചു!
ഒരു പാര്‍ക്കിങ് ലോട്ടിനകത്ത് ഇരുപത് കോടി രൂപ വിലവരുന്ന അത്യാഡംബരക്കാറുകള്‍ പാര്‍ക്ക് ചെയ്തുകിടക്കുന്നത് ചിന്തിച്ചുനോക്കുക. ഈ കാറുകള്‍ ഒറ്റയടിക്ക് തീപ്പിടിച്ച് നശിക്കുന്നതും ചിന്തിച്ചുനോക്കുക. ഒരന്തവും കിട്ടുന്നില്ല, അല്ലേ? പക്ഷേ, സംഗതി സംഭവിച്ചു. അങ്ങ് റഷ്യയില്‍.
സിനസ് എന്നുപേരായ ഒരു നിര്‍മാണ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാറുകളാണ് കത്തിനശിച്ചത്. റോള്‍സ് റോയ്‌സ്, പോര്‍ഷ്, ബെന്‍ലെ, മെഴ്‌സിഡിസ് തുടങ്ങിയ ബ്രാന്‍ഡുകളുടെ അത്യാഡംബരക്കാറുകളാണ് ഗരേജിലുണ്ടായിരുന്നത്. ഇന്ത്യന്‍ കറന്‍സിയിലേക്കു മാറ്റിയാല്‍, മൊത്തം 20,35,77,000 രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.
ഇപ്പോഴും അജ്ഞാതനായ ഒരു സാമദ്രോഹി ഗാരേജ് കത്തിച്ചതാണെന്ന് അറിയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. താഴെ വീഡിയോ കാണാം.


Click it and Unblock the Notifications








