നിങ്ങള്‍ക്കും സ്വന്തമാക്കാം ഒരു കാരവാന്‍!

മുന്‍കാലങ്ങളില്‍ സിനിമാതാരങ്ങള്‍ക്കിടയില്‍ മാത്രം ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്ന കാരവാനുകള്‍ ഇന്ന് മറ്റു മേഖലകളിലെയും താരമാണ്. വന്‍ ബിസിനസ്സുകാര്‍ കാരവാനുകള്‍ സ്വന്തമാക്കുന്നത് സാധാരണമായിരിക്കുന്നു. ഈ മേഖലയില്‍ തനതായൊരു ഇടം കണ്ടെത്താന്‍ പിസിപി മോട്ടോഴ്‌സിന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തിലാണ് ടെറ എന്ന പേരില്‍ ഒരു കണ്‍സെപ്റ്റ് ഇതേ കമ്പനിയില്‍ നിന്ന് പുറത്തുവന്നത്. ഇത്തവണത്തെ എക്‌സ്‌പോയില്‍ ചില വിദേശ കമ്പനികളുമായി കൂട്ടുചേര്‍ന്ന് വന്‍തോതില്‍ സന്നാഹപ്പെട്ട ഒരു മോട്ടോര്‍ഹോം അവതരിപ്പിച്ചിരിക്കുകയാണ് പിസിപി.

പിസിപി മോട്ടോഴ്സിൻറെ കാരവാൻ കാണാം

ജപ്പാനിലെ വാന്‍ടെക്, തായ്‌ലന്‍ഡിലെ സിയാം മോട്ടോര്‍ഹോം എന്നീ കമ്പനികളുടെ സഹായം സ്വീകരിച്ചിട്ടുണ്ട് പുതിയ കണ്‍സെപ്റ്റിന്റെ നിര്‍മാണത്തിനായി പിസിപി. ഡിസൈന്‍, സാങ്കേതികത എന്നീ മേഖലകളിലാണ് സഹകരണം.

പിസിപി മോട്ടോഴ്സിൻറെ കാരവാൻ കാണാം

ഡ്രൈവറടക്കം ഏഴ് പേരടങ്ങുന്ന ഒരു സംഘത്തിന് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നു പുതിയ പിസിപി കാരവാന്‍ കണ്‍സെപ്റ്റ്.

പിസിപി മോട്ടോഴ്സിൻറെ കാരവാൻ കാണാം

എയര്‍ കണ്ടീണര്‍, ഹീറ്റര്‍, റെഫ്രിജറേറ്റര്‍, മൈക്രോവേവ്, വാഷ്‌റൂം, ഷവര്‍, മള്‍ടിമീഡിയ സിസ്റ്റം തുടങ്ങി സുഖകരമായ ഒരു യാത്രയ്ക്കുവേണ്ട എല്ലാംതന്നെ ഈ വാഹനത്തില്‍ അടക്കം ചെയ്തിരിക്കുന്നു.

പിസിപി മോട്ടോഴ്സിൻറെ കാരവാൻ കാണാം

വിവിധതരം അപ്‌ഹോള്‍സ്റ്ററികളില്‍ ഈ മോട്ടോര്‍ഹോം ലഭ്യമാണ്. മഹീന്ദ്ര ജെനിയോ, ഇസുസു ഡിമാക്‌സ് എന്നീ വാഹനങ്ങളെ മോഡിഫൈ ചെയ്താണ് പിസിപി മോട്ടോര്‍ഹോം നിര്‍മിച്ചിരിക്കുന്നത്.

വില

വില

ഈ വാഹനങ്ങളെ മോട്ടോര്‍ഹോം ആക്കി മാറ്റുവാന്‍ വന്നിട്ടുള്ള ചെലവ് 31.83 ലക്ഷത്തിനും 34.72 ലക്ഷത്തിനും ഇടയിലാണ്. ഇതോടൊപ്പം നികുതികൂടി ചേര്‍ക്കും. ഓര്‍ഡര്‍ തിയ്യതിക്ക് 13-15 ആഴ്ചകള്‍ക്കുള്ളില്‍ വാഹനം മോഡിഫൈ ചെയ്ത് ഡിലിവറി നടത്തുമെന്ന് പിസിപി വാക്കുതരുന്നു.

More from DriveSpark

Article Published On: Tuesday, February 11, 2014, 18:34 [IST]
English summary
PCP Motors unveils MotorHome/caravan at Auto Expo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X