പെട്രോള്‍ അന്താരാഷ്ട്രവില കുറഞ്ഞു; മോഡി എന്തു നടപടിയെടുക്കും?
നരേന്ദ്രമോഡി പ്രധാനമന്ത്രിയായതിനുശേഷം ജനങ്ങളുടെ പ്രതീക്ഷകള്‍ ആകാശത്തോളമുയര്‍ന്നിരിക്കുകയാണ്. ഈ പ്രതീക്ഷകളെ നിറവേറ്റാന്‍ പുതിയ പ്രധാനമന്ത്രിക്ക് ശേഷിയുണ്ടെന്നു തന്നെയാണ് രാജ്യത്തെ സാമ്പത്തികരംഗത്തെ വിദഗ്ധരെല്ലാം കരുതുന്നതും. കഴിഞ്ഞ വര്‍ഷങ്ങളില്‍ മാസത്തില്‍ രണ്ടും മൂന്നും തവണയെന്നോണമാണ് പെട്രോള്‍ വിലയില്‍ വര്‍ധന സംഭവിച്ചിരുന്നത്. ഇത് ജനങ്ങളിലുണ്ടാക്കിയ നിരാശ വളരെ കടുത്തതായിരുന്നു. അന്താരാഷ്ട്രവിലയില്‍ കുറവുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പെട്രോള്‍ വിലയില്‍ കുറവു വരുത്താന്‍ സാധിക്കുമെന്നും ഇതിനായി നരേന്ദ്രമോഡി നേരിട്ടിടപെടുമെന്നുമുള്ള വിശ്വാസം പൊതുവിലുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന് വിലക്കുറവ് സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യമാണിത്. ഈ സന്ദര്‍ഭത്തില്‍ പുതിയ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്നാണ് ജനങ്ങളുറ്റുനോക്കുന്നത്.

അതെസമയം എണ്ണക്കമ്പനികള്‍ ചില വാദങ്ങളുയര്‍ത്തി പെട്രോള്‍ വില കുറയ്ക്കുവാന്‍ തയ്യാറാവില്ല എന്ന പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. ഇറാക്കില്‍ ചില ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെന്നതു ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കഴിയില്ലെന്ന് കമ്പനികള്‍ പറയുന്നത്.
ഇറാക്കില്‍ നിന്നുള്ള എണ്ണ കയറ്റുമതി നിലയ്ക്കുകയാണെങ്കില്‍ എണ്ണവില ഉയരാനിടയുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ കുറയ്ക്കാന്‍ സാധിക്കില്ലെന്നുമാണ് വാദം. അന്താരാഷ്ട്ര വിലയെ ആധാരമാക്കി രാജ്യത്തെ എണ്ണവിലയില്‍ മാറ്റം വരുത്തുമെന്ന അടിസ്ഥാനതത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് എണ്ണക്കമ്പനികളുടെ നിലപാട്. ഈ വിഷയത്തില്‍ മോഡിയുടെ നിലപാടെന്തായിരിക്കുമെന്നാണ് വിപണിനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
പെട്രോള്‍ വില 40 പൈസ മുതല്‍ 60 പൈസ വരെ കുറയ്ക്കാനുള്ള സാഹചര്യം ഇപ്പോള്‍ത്തന്നെ നിലവിലുണ്ടെന്ന് അന്താരാഷ്ട്രവില പരിശോധിക്കുമ്പോള്‍ വ്യക്തമാകും. അന്താരാഷ്ട്രവിപണിയില്‍ എണ്ണ ബാരലിന് 1.68 യുഎസ് ഡോളര്‍ കുറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications








