പ്യാജിയോയുടെ ക്വാഡ്രിയാണോ ഇത്?

ക്വാഡ്രിസൈക്കിള്‍ എന്നൊരു പുതിയ നാലുചക്ര വിഭാഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയില്‍. ദൈനംദിന യാത്രകളില്‍ ഓട്ടോറിക്ഷകള്‍ പോലെ ക്വാഡ്രിസൈക്കിളുകളും രാജ്യത്തിന്റെ നിരത്തുകളില്‍ അവഗണിക്കാനാവാത്ത സാന്നിധ്യമായി മാറിയേക്കും. ഇതിനകം തന്നെ നിരവധി ഓട്ടോമൊബൈല്‍ കമ്പനികള്‍ ക്വാഡ്രിസൈക്കിള്‍ സെഗ്മെന്റിലേക്ക് കണ്ണുനട്ടിരിക്കുന്നുണ്ട്. ബജാജ് ആര്‍ഇ60 പുറത്തിറങ്ങുന്നതിന് പിന്നാലെ, ടാറ്റയും മഹീന്ദ്രയുമെല്ലാം സെഗ്മെന്റിലേക്ക് കടന്നുവരും.

ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച 'എന്‍ടി3' എന്ന കണ്‍സെപ്റ്റ് പ്യാജിയോയുടെ ക്വാഡ്രിസൈക്കിള്‍ മോഹങ്ങളെയാണ് തുറന്നുകാട്ടുന്നത്. കാണാന്‍ ബജാജിന്റെ ക്വാഡ്രിസൈക്കിള്‍ കണ്‍സെപ്റ്റിനേക്കാള്‍ എന്തുകൊണ്ടും സൗന്ദര്യക്കൂടുതലുണ്ട് പ്യാജിയോ എന്‍ടി3ക്ക്. ഉല്‍പാദനപ്പതിപ്പിലും ഈ സൗന്ദര്യമൊക്കെ ഉണ്ടാവുമോ എന്തോ! വാഹനത്തെ അടുത്തുകണ്ട് പരിചയപ്പെടാം.

ബജാജ് ആർഇ60 എതിരാളിയുമായി പ്യാജിയോ

2010ല്‍ നടന്ന മിലന്‍ ഓട്ടോഷോയിലാണ് പ്യാജിയോ എന്‍ടി3 കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

ബജാജ് ആർഇ60 എതിരാളിയുമായി പ്യാജിയോ

മിലന്‍ ഓട്ടോ ഷോയില്‍ ആദ്യമായി അവതരിച്ച് നാലു വര്‍ഷം പിന്നിട്ടിട്ടും ഉല്‍പാദനമോഡല്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല.

ബജാജ് ആർഇ60 എതിരാളിയുമായി പ്യാജിയോ

ഇന്ത്യയുടെ ക്വാഡ്രിസൈക്കിള്‍ സെഗ്മെന്റിന് എന്തുകൊണ്ടും യോജിച്ച വാഹനമാകയാല്‍ എന്‍ടി3 അധികം താമസിക്കാതെ ഉല്‍പാദന മോഡലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള സൂചനകള്‍ കമ്പനി വൃത്തങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

ബജാജ് ആർഇ60 എതിരാളിയുമായി പ്യാജിയോ

പ്യാജിയോ ഈ കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിക്കുമ്പോള്‍ ഉല്‍പാദനം അവരുടെ ആലോചനയിലുണ്ടായിരുന്നില്ല. ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്ന വിപണിസാഹചര്യം എന്‍ടി3യുടെ ഉല്‍പാദനത്തിന് യോജിച്ചതാണ്.

ബജാജ് ആർഇ60 എതിരാളിയുമായി പ്യാജിയോ

ഈ പ്രോട്ടോടൈപ്പില്‍ 230 സിസിയുടെയും 350 സിസിയുടെയും എന്‍ജിനുകള്‍ ഘടിപ്പിക്കാന്‍ സജ്ജമാണ്. 350സിസി എന്‍ജിനോടൊപ്പം ഇലക്ട്രിക് മോട്ടോറും ചേര്‍ത്ത് ഒരു ഹൈബ്രിഡ് കണ്‍സെപ്റ്റും സൃഷ്ടിച്ചിട്ടുണ്ട് പ്യാജിയോ.

ബജാജ് ആർഇ60 എതിരാളിയുമായി പ്യാജിയോ

ദില്ലിയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. ലിറ്ററിന് 33 കിലോമീറ്റര്‍ മൈലേജ് നല്‍കുവാന്‍ ഈ വാഹനത്തിന് സാധിക്കുന്നു.

ബജാജ് ആർഇ60 എതിരാളിയുമായി പ്യാജിയോ

കിലോമീറ്ററിന് 70 ഗ്രാം കരിമ്പുകയാണ് പ്യാജിയോ എന്‍ടി3 പുറന്തള്ളുക,. പ്യാജിയോയുടെ ഭാവി വാഹനങ്ങളുടെ രൂപവും എന്‍ടി3 കണ്‍സെപ്റ്റില്‍ നിന്ന് ഉരുത്തിരിയുമെന്നാണ് അറിയുന്നത്.

ബജാജ് ആർഇ60 എതിരാളിയുമായി പ്യാജിയോ

എന്‍ടി3യുടെ മുന്‍ കാബിനില്‍ മധ്യത്തിലായാണ് ഡ്രൈവര്‍ സീറ്റ് സ്ഥിതി ചെയ്യുന്നത്. നമ്മുടെ ഓട്ടോറിക്ഷയുടെ ശൈലിയില്‍. പിന്നില്‍ രണ്ട് സീറ്റുകള്‍ നല്‍കിയിരിക്കുന്നു. ക്വാഡ്രിസൈക്കിളായി ഈ വാഹനം നിരത്തിലിറങ്ങുകയാണെങ്കില്‍ വന്‍തോതിലുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, February 12, 2014, 13:18 [IST]
English summary
Piaggio Vehicles, the Indian subsidiary of the Italian automaker, is one among the several companies eyeing the quadricycle pie in India once the segment is officially recognized.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X