പോളാരിസ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്

ഓഫ് റോഡ് വാഹനങ്ങളുടെ രാജാവ് പോളാരിസിന്റെ ഇന്ത്യന്‍ മുന്നേറ്റത്തിന് നാഴികക്കല്ലായി വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ആദ്യ ഡീലര്‍ഷിപ്പ് തുറന്നു. നാഗലാന്‍ഡിലാണ് ഡീലര്‍ഷിപ്പ് തുറന്നത്.

നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയൂ റിയോ ആണ് പോളാരിസ് ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ട്രോയ് മതര്‍വെല്‍ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്നാണ് ഈ ഷോറൂം നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Polaris North East Dealership In Dimapur Inaugurated

പോളാരിസ് രാജ്യത്തെമ്പാടുമായി പതിനഞ്ച് ഡീലര്‍ഷിപ്പുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ നാഗാലാന്‍ഡില്‍ തുറന്നിരിക്കുന്നത് പതിനാറാമത്തേതാണ്. പ്രദേശത്ത് സന്നാഹപ്പെടുത്തുന്ന പോളാരിസ് എക്‌സ്പീരിയന്‍സ് സോണിന്റെ ഉദ്ഘാടനവും അടുത്തുതന്നെ നടക്കുമെന്നാണറിയുന്നത്. ഇവിടെ പബോലാരിസ് വാഹനങ്ങള്‍ ടെസ്റ്റ് ചെയ്യുവാനും ആരാധകര്‍ക്ക് ഓടിച്ചുനോക്കുവാനുമുള്ള സൗകര്യം ഏര്‍പ്പാടാക്കും. കേരളത്തില്‍ മൂന്നാറിലും കര്‍ണാടകത്തില്‍ ബങ്കളുരുവിലും ഇത്തരം സംവിധാനങ്ങളുണ്ട്.

നാഗാലാന്‍ഡ് അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭൂപ്രകൃതി പോളാരിസ്സിന് അനുകൂലമാണ്. പരുക്കന്‍ ഭൂപ്രകൃതിയുള്ള ഈ മേഖലയില്‍ പോളാരിന്റെ ആംബുലന്‍സ് അടക്കമുള്ള കമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും നല്ല വില്‍പന പ്രതീക്ഷിക്കുന്നുണ്ട്.

പോലാരിസ് വാഹനങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്ന പ്രദേശമാണ് നാഗാലാന്‍ഡെന്ന് പോളാരിസ് ഇന്ത്യയുടെ എംഡി പങ്കജ് ദുബൈ ചൂണ്ടിക്കാട്ടി. പോലാരിസ് ഓഫ് റോഡറുകള്‍ നാഗാലാന്‍ഡിലെ ടൂറിസം വിപണിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More from DriveSpark

Article Published On: Saturday, February 22, 2014, 16:20 [IST]
English summary
Polaris, the world leader in off-road vehicles, has made its foray into North East India with the inauguration of the first dealership of the region in Nagaland.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X