പോഷെ മകാന്‍ ഇന്ത്യയിലേക്ക്
പോഷെയുടെ മകാന്‍ സ്‌പോര്‍ട്‌സ് എസ്‌യുവി ഇന്ത്യന്‍ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നടപ്പ് വര്‍ഷത്തിന്റെ പകുതി പിന്നിട്ടതിനു ശേഷമായിരിക്കും വാഹനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക.
2013 ലോസ് ആഞ്ജലസ് മോട്ടോര്‍ ഷോയിലാണ് ഈ വാഹനം ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. മകാനിന് ഇന്ത്യയില്‍ 70 ലക്ഷം മുതല്‍ 1.2 കോടിവരെ വിലവരുമെന്നാണ് ഊഹിക്കപ്പെടുന്നത്.

മകാന്‍ സ്‌പോര്‍ട്‌സ് കാര്‍ നിലകൊള്ളുന്നത് ഓഡി ക്യു5 പ്ലാറ്റ്‌ഫോമിലാണ്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഈ വാഹനം ഇന്ത്യന്‍ നിരത്തുകളിലെത്തും. മകാന്റെ 3 ലിറ്റര്‍ ശേഷിയുള്ള വി6 ഡീസല്‍ എന്‍ജിന്‍ 258 പിഎസ് കരുത്ത് പകരുന്നതാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ 4.8 സെക്കന്‍ഡെടുക്കും വാഹനം.
400 പിഎസ് കരുത്തു പകരുന്നുണ്ട് മകാനിന്റെ പെട്രോള്‍ എന്‍ജിന്‍. മണിക്കൂറില്‍ 100 കിമി പിടിക്കാന്‍ ഈ എന്‍ജിനും 4.8 സെക്കന്‍ഡ് നേരമെടുക്കുന്നു.
ഇന്ത്യയില്‍ നേരത്തെയെത്തിയ കായേന്‍ എസ് യുവി മികച്ച പ്രകടനമാണ് നടത്തുന്നത്. രാജ്യത്ത് ഏറ്റവുമധികം വിറ്റുപോകുന്ന പോഷെ വാഹനമാണ് ഇന്നിത്. മകാന്‍ എസ് യുവിയും ഇന്ത്യയില്‍ തരക്കേടില്ലാത്ത വില്‍പന കണ്ടെത്തുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications








