ഡാറ്റ്സൻ ഗോ ആക്സസറി വിലവിവരം പുറത്ത്
മാര്‍ച്ച് 19ന് ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് വിപണിയില്‍ ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ഇതിനിടെ വാഹനത്തിന്റെ ആക്‌സസറികളുടെ വിലവിവരങ്ങള്‍ ലീക്കടിച്ച് പുറത്തായ വാര്‍ത്തകള്‍ വരുന്നു. 484 രൂപ മുതല്‍ 7,920 രൂപ വരെ വിലവരുന്നതാണ് ഡാറ്റ്‌സന്‍ ഗോ ആക്‌സസറികള്‍ എന്നാണ് ലീക്കടിച്ച് കിട്ടിയ വിവരങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.
ഗോ ഹാച്ച്ബാക്കിന്റെ ഏറ്റവും വിലക്കുറവുള്ള ഘടകഭാഗങ്ങളില്‍ സ്റ്റീയറിംഗ് വീല്‍ കവര്‍, എക്‌സോസ്റ്റ് ടിപ്, ക്രോമിയം പൂശിയ ജോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവ പെടുന്നു. ഇവയുടെ വില 500നും ആയിരത്തിനും ഇടയിലാണ്.

ഗോ ഹാച്ച്ബാക്കിലെ മ്യൂസിക് സിസ്റ്റത്തിത് 7,900 രൂപ വിലവരും. റിവേഴ്‌സ് കാമറ ആവശ്യമാണെങ്കില്‍ 7900 രൂപ നല്‍കി വാങ്ങാന്‍ കഴിഞ്ഞേക്കും. ഫോഗ് ലൈറ്റുകള്‍ക്ക് 4650 രൂപയും പാര്‍സല്‍ ട്രേ സെറ്റിന് 2500 രൂപയും വിലവരും.
പാര്‍ക്കിംഗ് സെന്‍സറുകള്‍ക്ക് 2900 രൂപയാണ് വില. റിമോട്ട് ലോക്കിംഗിനും ഇതേ വില നല്‍കണം.
തുകല്‍ സീറ്റ് കവറുകള്‍ക്ക് 4800 രൂപ വിലവരും. ഫാബ്രിക് സീറ്റ് കവറുകള്‍ക്ക് 2990 രൂപയാണ് വില. കുഷ്യനുകള്‍ക്ക് 1,100 രൂപ വിലയുണ്ട്.
ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക്
3,785 മില്ലിമീറ്റര്‍ നീളമുള്ള ഈ വാഹനം രാജ്യത്തെ കോംപാക്ട് കാര്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ട്. ഇക്കാരണത്താല്‍ 4 മീറ്ററില്‍ താഴെ നീളം വരുന്ന വാഹനങ്ങള്‍ക്കുള്ള നികുതിയിളവ് ഗോ ഹാച്ച്ബാക്കിന് ലഭിക്കും.
ഇന്ത്യയില്‍ വെച്ചാണ് നിര്‍മാണം നടക്കുന്നത് എന്നതിനാല്‍ മാരുതി ആള്‍ട്ടോ അടക്കമുള്ള വാഹനങ്ങളോട് മികച്ച വിലനിലവാരത്തില്‍ മത്സരിച്ചു നില്‍ക്കാന്‍ ഗോ ഹാച്ച്ബാക്കിന് സാധിക്കേണ്ടതാണ്. ഏറ്റവും കൂടിയ വില 4 ലക്ഷത്തിൻറെ പരിസരത്തായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
സെഗ്മെന്റിലെ മികച്ച കാബിന്‍ സൗകര്യം ഗോ ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 265 ലിറ്ററാണ് ബൂട്ട് സ്‌പേസ്. നിസ്സാൻറെ വി-പ്ലാറ്റ്ഫോമിലാണ് ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക് നിലകൊള്ളുക. ഇതേ പ്ലാറ്റ്ഫോം നിലവിൽ മൈക്രയിലുപയോഗിക്കുന്നുണ്ട്. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഗോ ഹാച്ച്ബാക്കില്‍ ഘടിപ്പിക്കുന്നത്. ഇതേ എന്‍ജിനാണ് നിലവില്‍ മൈക്ര ഹാച്ച്ബാക്കിലുപയോഗിക്കുന്നത്. മൈക്രയില്‍ ഈ എന്‍ജിന്‍ 67 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന നിലയിലാണുള്ളത്. ചക്രവീര്യം 106 എന്‍എം.
3 ലക്ഷം രൂപയുടെ പരിസരത്തിലായിരിക്കും ഗോ ഹാച്ച്ബാക്കിന്റെ വിലനിലവാരം. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചാണ് വാഹനം വരുന്നത്. ഡാഷ്‌ബോഡില്‍ ഘടിപ്പിച്ച ഗിയര്‍ഷിഫ്റ്റ് ലിവര്‍ ഇന്ത്യന്‍ വിപണിയില്‍ അധികം കാണാത്തതാണ്. ഇതൊരല്‍പം പഴയ ശൈലിയാണെങ്കില്‍ മുന്‍ കാബിനിലെ സ്‌പേസ് വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. മുന്‍ സീറ്റില്‍ മൂന്നുപേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയും ഇപ്പോള്‍.
തുടക്കത്തിൽ നിസ്സാൻ ഷോറൂമുകൾ വഴി ഡാറ്റ്സൻ കാറുകൾ വിറ്റഴിക്കും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഡാറ്റ്സൻ ഷോറൂമുകൾ നിർമിക്കുന്നതിനുള്ള പദ്ധതി തയ്യാറായിട്ടുണ്ട്. വിപണിയിൽ മാന്ദ്യം നിലനിൽക്കെയാണ് ഗോ ഹാച്ച്ബാക്കിൻറെ വിപണിപ്രവേശം നടക്കുന്നത്. കടുത്ത വെല്ലുവിളികളെ നേരിട്ടുവേണം ഡാറ്റ്സന് മുമ്പോട്ടുപോകാൻ. മാരുതി സുസൂക്കി, ഹ്യൂണ്ടായ് എന്നിവരിൽ നിന്നുള്ള കടുത്ത മത്സരത്തിനു പുറമെയാണ് വിപണിയിലെ പ്രതികൂല കാലാവസ്ഥ.


Click it and Unblock the Notifications








