ഹ്യൂണ്ടായ് സാന്‍ട്രോ പിന്‍വാങ്ങുന്നു
ഹ്യൂണ്ടായിയുടെ വിഖ്യാതമായ ചെറുകാര്‍, സാന്‍ട്രോ ഹാച്ച്ബാക്ക് വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നു. നവംബര്‍ മാസം അവസാനത്തോടെ ഈ മോഡലിന്റെ ഉല്‍പാദനം കമ്പനി അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൂടുതല്‍ വിവരങ്ങള്‍ താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

1998ലാണ് ഹ്യൂണ്ടായ് സാന്‍ട്രോ കാര്‍ ഇന്ത്യന്‍ നിരത്തിലിറങ്ങുന്നത്. മാരുതി സുസൂക്കിയുടെ ചെറുകാര്‍ വിപണിയിലെ അടക്കിവാഴ്ചയ്ക്ക് ഹ്യൂണ്ടായ് മുമ്പോട്ടു വെച്ച ആദ്യത്തെ വെല്ലുവിളിയായി മാറി ഈ വാഹനം. രാജ്യത്തെ ചെറുകാര്‍ വിപണിയുടെ സ്വഭാവത്തെ തന്നെ പരിവര്‍ത്തിപ്പിച്ച മോഡലാണ് സാന്‍ട്രോ എന്ന ധൈര്യപൂര്‍വം വിലയിരുത്താവുന്നതാണ്.

ഇന്ത്യയില്‍ ഇന്നുവരെ 14 ലക്ഷത്തോളം സാന്‍ട്രോ മോഡലുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. വിദേശത്തേക്ക് ആറു ലക്ഷത്തോളം മോഡലുകള്‍ കയറ്റി അയയ്ക്കുകയും ചെയ്തു.

സാന്‍ട്രോയുടെ ജീവിതചക്രം പൂര്‍ത്തിയായെന്നാണ് കൊറിയന്‍ കാര്‍നിര്‍മാതാവായ ഹ്യൂണ്ടായിയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. സാന്‍ട്രോ മോഡല്‍ നിര്‍ത്തലാക്കുന്നതോടെ ഹ്യൂണ്ടായിക്ക് പ്ലാന്റുകളില്‍ മറ്റു മോഡലുകള്‍ക്കായി കൂടുതല്‍ ഇടം കണ്ടെത്താന്‍ സാധിക്കും. ഷോറൂം സ്‌പേസിന്റെ കാര്യത്തിലും ഇത് ഗുണം ചെയ്യും. വാഹനത്തിന്റെ വില്‍പന നന്നെ കുറവാണിപ്പോള്‍.

ഇപ്പോള്‍ കൂടുതല്‍ വില്‍പനയുള്ള എക്‌സെന്റ്, ഗ്രാന്‍ഡ് ഐ10. എലൈറ്റ് ഐ20 എന്നീ മോഡലുകള്‍ക്ക് നിലവില്‍ വന്‍ ഡിമാന്‍ഡുണ്ട്. സാന്‍ട്രോയെ കൈവിടുന്നതിലൂടെ ഇവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

സാന്‍ട്രോയുടെ ലോഞ്ച് സംഭവിച്ചതിനു ശേഷം ആറുമാസത്തിനകം കമ്പനി ലാഭത്തിലെത്തിയെന്ന് ഓര്‍ത്തെടുക്കുന്നു മുന്‍ ഹ്യൂണ്ടായ് പ്രസിഡണ്ടായ ബിവിആര്‍ സുബ്ബു.


Click it and Unblock the Notifications








