സുരക്ഷിതത്വം കുറഞ്ഞ കാറുകള്‍ക്ക് ഇനി പ്രീമിയം വര്‍ധിക്കും

രാജ്യത്ത് കര്‍ശനമായ ക്രാഷ് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ഒരുക്കുവാനുള്ള സര്‍ക്കാന്‍ നീക്കം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ടെന്ന് നേരത്തെ വന്ന ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. കാറിലെ സുരക്ഷാസംവിധാനങ്ങള്‍ ടെസ്റ്റ് ചെയ്ത് ഓരോ മോഡലിനും റേറ്റിംഗ് നല്‍കുവാനാണ് പദ്ധതി. ഇത്തരം സംവിധാനങ്ങള്‍ ഇന്ന് അമേരിക്കയിലും യൂറോപ്പിലുമെല്ലാം നിലവിലുണ്ട്.

സര്‍ക്കാരിന്റെ ഈ വഴിക്കുള്ള പുതിയ ചില നീക്കങ്ങള്‍ ഭാവിയില്‍ പല കാറുകളുടെയും ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകള്‍ ഉയരുവാന്‍ കാരണമാക്കും. കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റിംഗിലൂടെ നല്‍കുന്ന റേറ്റിംഗിനെ ആധാരമാക്കി പ്രീമിയം നിരക്ക് നിശ്ചയിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കുവാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

Proposed Safety Ratings For Cars To Affect Insurance Premiums

രാജ്യത്തെ പാസഞ്ചര്‍ കാര്‍ മേഖലയെ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഒന്നാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിവ. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ കാറുകള്‍ ഇന്ന് മഹാ അബദ്ധമാണ്. എന്‍ട്രി ലെവല്‍ കാറുകളില്‍ പലതും യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെയാണ് പുറത്തിറങ്ങുന്നത്.

പുതിയ നയം പ്രാബല്യത്തിലാവുന്നതോടെ കുറഞ്ഞ ക്രാഷ് ടെസ്റ്റ് റേറ്റിംഗുള്ള കാറുകള്‍ക്ക് കൂടുതല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്‌ക്കേണ്ടതായി വരും. ഇത് ഉപഭോക്താക്കളില്‍ ഉണര്‍വുണ്ടാക്കുമെന്നതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂട്ടാതെ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സാധിക്കാതെ വരും കമ്പനികള്‍ക്ക്.

കൂടുതല്‍ സുരക്ഷിതമായ കാറുകള്‍ തേടി ഉപഭോക്താക്കള്‍ പോകുന്ന സാഹചര്യം നിലവില്‍ വരുന്നവതോടെ ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വിപണിയില്‍ വലിയ രാസമാറ്റങ്ങള്‍ തന്നെ സംഭവിച്ചേക്കും.

More from DriveSpark

Article Published On: Tuesday, April 1, 2014, 19:35 [IST]
English summary
Furthermore, when introduced, the safety rating of a car will determine the insurance premium on it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X